01 May 2024 Wednesday

കക്കിടിപ്പുറം സ്കൂളിലെ പൂർവ്വകാല അധ്യാപകനായിരുന്ന കുറ്റിപ്പാല സ്വദേശി രാമചന്ദ്രൻ അന്തരിച്ചു

ckmnews

കക്കിടിപ്പുറം സ്കൂളിലെ പൂർവ്വകാല അധ്യാപകനായിരുന്ന കുറ്റിപ്പാല സ്വദേശി രാമചന്ദ്രൻ അന്തരിച്ചു


ചങ്ങരംകുളം:കുറ്റിപ്പാലയിൽ താമസിക്കുന്ന മഞ്ഞക്കാട്ട്  രാമചന്ദ്രൻ മാഷ്(റിട്ടയഡ് അധ്യാപകൻ)(73)അന്തരിച്ചു.കക്കിടിപ്പുറം കെവിയുപി സ്കൂളിലെ പൂർവ്വകാല അധ്യാപകനായിരുന്നു.സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് വീട്ടുവളപ്പിൽ നടക്കും .കുറ്റിപ്പാല സൗത്ത് സിപിഐഎം ബ്രാഞ്ച് സെക്രട്ടറി,ആലങ്കോട് സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ,ആലങ്കോട് പഞ്ചായത്ത് മെമ്പർ ,പുരോഗമനകലാ സാഹിത്യ സംഘത്തിന്റെ പ്രവർത്തകൻ ,കർഷകസംഘം ഏരിയ കമ്മിറ്റി മെമ്പർ പെൻഷനേഴ്‌സ് അസോസിയേഷൻ പ്രവർത്തകൻ ,അമ്പിളി കലാസമിതി വട്ടംകുളം ,കുറ്റിപ്പാല ഗ്രാമീണ വായനശാല ,എന്നിങ്ങനെ കലാസംകാരിക രാഷ്രീയ രംഗങ്ങളിൽ നിറ സാന്നിധ്യമായിരുന്നു.ഭാര്യ : കെ ബി  രമണി ടീച്ചർ (പരേത) മക്കൾ :റിജു (ബിസിനെസ്സ് ) ,റിനു (അദ്ധ്യാപകൻ എഎംയുപിഎസ് ആലൂർ ) മരുമക്കൾ :മഞ്ജു (അദ്ധ്യാപിക എഎൽപിഎസ് ചിയാനുർ ) ,ജിൻഷ (അദ്ധ്യാപിക പിഎൻയുപി കാഞ്ഞിരമുക്ക് )