30 April 2024 Tuesday

യാക്കൂബ് ചിയ്യാനൂര്‍ പ്രധാന വേഷത്തിലെത്തുന്ന 'കുണ്ടില്‍ ദാസന്‍' നാളെ പുറത്തിറങ്ങും

ckmnews



ചങ്ങരംകുളം:റീല്‍സുകളിലൂടെ ശ്രദ്ധേയനായ യാക്കൂബ് ചിയ്യാനൂര്‍ പ്രധാനവേഷത്തിലെത്തുന്ന 'കുണ്ടില്‍ ദാസന്‍' ഷോര്‍ട്ട് ഫിലിം നാളെ റിലീസ് ചെയ്യും.യുവ സംവിധായകൻ വൈശാഖ് സാഞ്ചസാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നത്.ശരത്ത് ചാലിശ്ശേരിയാണ് ഛായാഗ്രഹണം.വിഷ്ണു ചിയ്യാനൂര്‍ ആണ് ചിത്രത്തിന്റെ കലാസംവിധാനം.മെയ്ഡ് ഇന്‍ ചിയ്യാനൂര്‍ എന്ന യൂറ്റൂബ് ചാനലിലൂടെ ഏപ്രിൽ 17ന് വൈകീട്ട് 6 മണിക്കാണ് ഷോര്‍ട്ട് ഫിലിം റിലീസ് ചെയ്യുന്നത്.