30 April 2024 Tuesday

കടുത്ത വരൾച്ച' പെരുമുക്ക് എസ് സി കോളനിയിലെ കുടിവെള്ള പദ്ധതി നോക്കൂ കുത്തി കോളനി നിവാസികൾ കുടി വെള്ളത്തിന് വേണ്ടി അലയുന്നു

ckmnews

കടുത്ത വരൾച്ച' പെരുമുക്ക് എസ് സി കോളനിയിലെ കുടിവെള്ള പദ്ധതി നോക്കൂ കുത്തി


കോളനി നിവാസികൾ കുടി വെള്ളത്തിന് വേണ്ടി അലയുന്നു


ചങ്ങരംകുളം:വരൾച്ചയും കുടിവെള്ള ക്ഷാമവും രൂക്ഷമായതോടെ പെരുമുക്ക് എസ് സി കോളനിയിലെ കോളനി നിവാസികൾ കുടി വെള്ളത്തിന് വേണ്ടി അലയുന്നു.പ്രദേശത്തെ  നൂറോളം കുടുംബങ്ങളാണ് കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നത്.പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് 25 ലക്ഷം രുപ ചിലവഴിച്ച് ജനകീയ ആസൂത്രണ പദ്ധതി വഴി കുടിവെള്ള പദ്ധതിക്ക് തുടക്കമിട്ടിരുന്നു.പൊന്നാനി എംഎൽഎ. ആയിരുന്ന ശ്രീമകൃഷ്ണൻ പദ്ധതിയുടെ ഉൽഘാടനം നിർവഹിച്ച് പ്രവർത്തനം തുടങ്ങിയ പദ്ധതി നാളുകൾ കഴിഞ്ഞപ്പോൾ തന്നെ ആർക്കും ഉപകാരമില്ലാത്ത രീതിയിൽ നിശചലമായി.പദ്ധതിയുടെ ഭാഗമായി പന്താവൂരിൽ നിർമിച്ച കിണറും മോട്ടോറും  അനാഥമായി.ലക്ഷങ്ങൾ ചിലവഴിച്ചു പൂർത്തീകരിച്ച എസ് സി കോളനി കുടിവെള്ള പദ്ധതി പോരായ്മകൾ പരിഹരിച്ച് ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന രീതിയിലാക്കണമെന്ന് പെരുമുക്ക് മേഖല കോൺഗ്രസ് കമ്മറ്റി പ്രസ്താവനയിലൂടെ. ആവശ്യപ്പെട്ടു