30 April 2024 Tuesday

വിഷുത്തിരക്ക് ' സിനിമ കാണാനും തിരക്ക് 'സംസ്ഥാന പാതയിൽ ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്ത് രൂക്ഷമായ ഗതാഗത ക്കുരുക്ക് വാഹനങ്ങള്‍ കുടുങ്ങി'യാത്രക്കാർ മണിക്കൂറുകളോളം വലഞ്ഞു

ckmnews

വിഷുത്തിരക്ക് ' സിനിമ കാണാനും തിരക്ക് 'സംസ്ഥാന പാതയിൽ ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്ത് രൂക്ഷമായ ഗതാഗത ക്കുരുക്ക്


വാഹനങ്ങള്‍ കുടുങ്ങി'യാത്രക്കാർ മണിക്കൂറുകളോളം വലഞ്ഞു


ചങ്ങരംകുളം :സംസ്ഥാന പാതയിൽ ചിയ്യാനൂർ പാടത്ത് അപ്രതീക്ഷിതമായി അനുഭവപ്പെട്ട രൂക്ഷമായ ഗതാഗതക്കുരുക്ക് യാത്രക്കാരെയും, നാട്ടുകാരെയും ഏറെ നേരം ദുരിതത്തിലാക്കി.ശനിയാഴ്ച വൈകിയിട്ട് ആറരയോടെയാണ് ഗതാഗത പ്രശ്നം ആരംഭിച്ചത്. നാട്ടുകാർ രണ്ട് മണിക്കൂറോളം പരിശ്രമിച്ചാണ് വാഹനങ്ങൾക്ക് സുഖകരമായി യാത്ര ചെയ്യാനുള്ള സാഹചര്യമൊരുക്കിയത്. സമീപത്തെ സിനിമാ ഹാളിൽ നിന്നും, വസ്ത്ര ക്കടയിൽ നിന്നും വാഹനങ്ങൾ നിരനിരയായി റോഡിലേക്ക് ഇറങ്ങിയതോടെ കോഴിക്കോട് - തൃശൂർ ഭാഗങ്ങളിൽ നിന്നായി  വന്നിരുന്ന വാഹനങ്ങൾക്ക് ഇടയിൽ വിലങ്ങനെ പെട്ട് പോയതാണ് ഗതാഗതക്കുരുക്കിന് കാരണം.ഗതാഗതക്കുരുക്ക് കാരണം വാഹനങ്ങളുടെ നിര ചങ്ങരംകുളം വരെയും,താടിപടിവരെയും നീണ്ടു.മണിക്കൂറുകളുടെ പരിശ്രമങ്ങൾക്കൊടുവിലാണ് നാട്ടുകാര്‍ കുരുക്ക് അഴിച്ചത്.


നിരവധി വ്യാപാര സ്ഥാപനങ്ങളും, സിനിമ തിയ്യറ്ററും സ്ഥിതി ചെയ്യുന്നതിനാൽ ഈ ഭാഗത്ത് ഗതാഗത തടസ്സവും അപകടങ്ങളും പതിവാകുന്നുണ്ട്.പ്രദേശത്ത് സ്ഥിരമായ ട്രാഫിക് സംവിധാനം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.