30 April 2024 Tuesday

പ്രണയത്തില്‍നിന്ന് പിന്മാറി ;ആലപ്പുഴയില്‍ യുവാവിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന ഒഡീഷ സ്വദേശിനി മരിച്ച സംഭവം ഒഡീഷ്യയിലേക്ക് കടന്ന പ്രതി പിടിയില്‍'പ്രതിയെ ചങ്ങരംകുളത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി

ckmnews

പ്രണയത്തില്‍നിന്ന് പിന്മാറി ;ആലപ്പുഴയില്‍ യുവാവിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന ഒഡീഷ സ്വദേശിനി മരിച്ച സംഭവം


ഒഡീഷ്യയിലേക്ക് കടന്ന പ്രതി പിടിയില്‍'പ്രതിയെ  ചങ്ങരംകുളത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി


ആലപ്പുഴ:ആലപ്പുഴ പൂച്ചക്കലില്‍ പ്രണയത്തില്‍ നിന്ന് പിന്‍മാറിയതിന് യുവതിയെ കുത്തി കൊലപ്പെടുത്തി രക്ഷപ്പെട്ട പ്രതി പിടിയില്‍.ഇതരസംസ്ഥാന തൊഴിലാളിയായ ഒഡീഷ സ്വദേശിനി 25 വയസുള്ള റിത്വിക സാഹു വിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഒഡീഷ സ്വദേശി 28 വയസുള്ള സാമുവലിനെയാണ് ഒഡീഷ്യയിലെത്തി പൂച്ചാക്കല്‍ പോലീസ് പിടികൂടിയത്.പിടിയിലായ പ്രതിയെ ചങ്ങരംകുളത്ത് എത്തിച്ച് അന്വേഷണ സംഘം ചെളിവെടുപ്പ് നടത്തി.യുവതിയെ കുത്തിയ ശേഷം ബൈക്കില്‍ രക്ഷപ്പെട്ട സാമുവല്‍  സുഹൃത്തിന്റെ താമസ സ്ഥലമായ ചങ്ങരംകുളം ആലംകോടുള്ള ക്വോര്‍ട്ടേഴ്സില്‍ എത്തിയിരുന്നു.ഇവിടെ നിന്നാണ് ഇയാള്‍ നാട്ടിലേക്ക് കടന്നത്.


പെരുമ്പളം കവലയ്ക്ക് സമീപത്തെ സ്വകാര്യ കമ്പനിയില്‍ വെച്ച് മാര്‍ച്ച് 31നാണ് സാമുവല്‍ റിത്വികയെ കുത്തിപരുക്കേല്‍പ്പിച്ചത്. ആക്രമണം നടത്തിയതിനു ശേഷം പ്രതി ബൈക്കില്‍ കടന്നുകളയുകയായിരുന്നു .റിത്വികയും സാമുവലുമായി അടുപ്പത്തിലായിരുന്നു.സാമുവലിന് മറ്റൊരു ബന്ധമുണ്ടെന്ന് മനസ്സിലാക്കിയതോടെ യുവതി ഇവരുടെ ബന്ധത്തില്‍ നിന്നും പിന്മാറി. ഇതേ തുടര്‍ന്നുണ്ടായ ദേഷ്യമാണ് റിത്വികയെ യുവാവ് കുത്താന്‍ കാരണമായതെന്നാണ് പോലീസ് പറയുന്നത്.കൃത്യത്തിനു ശേഷം നാട്ടിലേക്ക് ഒളിവില്‍ പോയ പ്രതിയെ പിടികൂടാന്‍ അന്വേഷണസംഘം ഒരാഴ്ച മുമ്പാണ് ഒഡീഷയിലേക്ക് പോയത്