09 May 2024 Thursday

കളിക്കാൻ പോയി കാണാതായ 13 വയസ്സുകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി കപ്പൂർ കുമരനെല്ലൂരിൽ സ്വകാര്യ വ്യക്തിയുടെ കുളത്തിൽ ആണ് മൃതദേഹം കണ്ടെത്തിയത്.

ckmnews

കളിക്കാൻ പോയി കാണാതായ 13 വയസ്സുകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കപ്പൂർ കുമരനെല്ലൂരിൽ സ്വകാര്യ വ്യക്തിയുടെ കുളത്തിൽ ആണ് മൃതദേഹം കണ്ടെത്തിയത്.

കുമരനല്ലൂർ:കളിക്കാൻ പോയി കാണാതായ 13 വയസ്സുകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.കുമരനെല്ലൂർ കൊട്ടാരത്തൊടി അൻവർ റസിയ ദമ്പതികളുടെ മകൻ അൽ അമീൻ 13 നെ ആണ് കുളത്തിൽ മരിച്ച നിലയിൽ കണ്ടത്തിയത്.വ്യാഴാഴ്ച  വൈകിട്ട് നാലുമണി മുതൽ കുട്ടിയെ കാണ്മാനില്ലായിരുന്നു.തുടർന്ന് തൃത്താല പോലീസ് സ്റ്റേഷനിൽ  വിവരമറിയിച്ചു.നാട്ടുകാർ ചേർന്ന് നടത്തിയ തിരച്ചിലിലാണ് വെള്ളാളൂരിലെ സ്വകാര്യ വ്യക്തിയുടെ കുളത്തിലെ കൽപ്പടവിൽ കുട്ടിയുടെ ചെരിപ്പും വസ്ത്രവും കണ്ടെത്തിയത്.തുടർന്ന് പട്ടാമ്പിയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘവും നാട്ടുകാരും ചേർന്ന് നടത്തിയ രാത്രി 11 മണിയോടെ കുട്ടിയുടെ മൃതദേഹം കുളത്തിൽ നിന്നും കണ്ടെത്തിയത്‌.തൃത്താല പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾക്ക് ശേഷം മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി