09 May 2024 Thursday

ചലിശ്ശേരി ജനമൈത്രി പോലീസിന് ജനമൈത്രി പുരസ്കാരം സമ്മാനിച്ച് അനുമോദനം

ckmnews

ചങ്ങരംകുളം:മതസൗഹാർദ്ദത്തിൻ്റെ നേർക്കാഴ്ചയായ ചാലിശ്ശേരിയുടെ ദേശീയോത്സവം മുലയംപറമ്പത്ത് കാവ് പൂരമഹോത്സവദിനത്തിൽ മാതൃക പ്രവർത്തനം നടത്തിയ ചാലിശ്ശേരി ജനമൈത്രി പോലീസിന് ജനകീയ പുരസ്കാരം നല്‍കി അനുമാദിച്ചു.റോയൽ എൻഫീൽഡ് ഫാൻസ്‌ അസോസിയേഷൻചാലിശ്ശേരി (REFC)യാണ് ജനമൈത്രി പോലിസിന് പുരസ്‌കാരം നൽകി അനുമോദിച്ചത്.ഞായറാഴ്ച വൈകീട്ട് കേന്ദ്ര പൂരാഘോഷകമ്മറ്റി വേദിയിൽ വെച്ച് സബ് ഇൻസ്‌പെക്ടർ അനിൽ മാത്യുവിന്  ഗ്രാമപഞ്ചായത്തംഗം പ്രദീപ് ചേറുവശ്ശേരിയും 

ജനമൈത്രി ബീറ്റ് ഓഫീസർമാരായ ശ്രീകുമാർ,രതീഷ് എന്നിവർക്ക് റോയൽ എൻഫീൽഡ് ഫാൻസ്‌ അംഗങ്ങളായ രഞ്ജിത്ത്,ഉസ്മാൻ,മുസ്തഫ എന്നിവർ ചേർന്നും  പുരസ്‌കാരങ്ങൾ സമ്മാനിച്ചു.സബ് ഇൻസ്‌പെക്ടർ ഗോപാലൻ,കേന്ദ്ര പൂരാഘോഷ കമ്മറ്റി ഭാരവാഹികളായ മുരളി,ശ്രീജിത്ത്,സുഷി എന്നിവർ സംസാരിച്ചു