09 May 2024 Thursday

പോർക്കുളത്ത് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു

ckmnews

പോർക്കുളത്ത് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു 


പോർക്കുളം:വില്ലേജ് ഓഫീസിന് സമീപം ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ചികിത്സയിലായിരുന്ന ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു.പോർക്കുളം ചെറുവത്തൂർ വീട്ടിൽ 50 വയസ്സുള്ള ജോയിയാണ് മരിച്ചത്.കഴിഞ്ഞ ഞായറാഴ്ച മൂന്നരയോടെയാണ് അപകടം ഉണ്ടായത്.പരിക്ക് ഗുരുതരമായതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്