09 May 2024 Thursday

ചങ്ങരംകുളം ആലംകോട് പഴയ പഞ്ചായത്ത്‌ ഓഫീസിനടുത്തു താമസിച്ചിരുന്ന പ്രീത ടീച്ചർ പനി ബാധിച്ച് മരിച്ചു

ckmnews

ചങ്ങരംകുളം ആലംകോട് പഴയ പഞ്ചായത്ത്‌ ഓഫീസിനടുത്തു താമസിച്ചിരുന്ന പ്രീത ടീച്ചർ പനി ബാധിച്ച് മരിച്ചു


ചങ്ങരംകുളം:ആലംകോട് പഴയ പഞ്ചായത്ത്‌ ഓഫീസിനടുത്തു താമസിച്ചിരുന്ന പ്രീത ടീച്ചർ(53) പനി ബാധിച്ച് മരിച്ചു.എരമംഗലം ദാറുസ്സലാമത്ത് സ്കൂളിലെ അധ്യാപികയാണ്.പനി ബാധിച്ച് തൃശൂർ സ്വകാര്യ ആശുപത്രിയിൽ  പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.പരേതനായ ചങ്ങരംകുളം മൂപ്ലിയത്ത് വീട്ടിൽ വിജയൻ എഞ്ചിനീയറുടെ ഭാര്യയും 

പള്ളിക്കര കീഴ്പാട്ട് കൃഷ്ണൻ ക്കുട്ടി എഴുത്തച്ഛൻ  മാസ്റ്ററുടെയും വിജയ ലക്ഷ്മി ടീച്ചറുടെയും മകളുമാണ് പ്രീത.തെക്കുമുറി പള്ളിക്കരയിലെ തറവാട്ടു വീട്ടിൽ എത്തിച്ച മൃതദേഹം ചൊവ്വാഴ്ച കാലത്ത് 9.30 ന് തിരുവില്ലാമല ഐവർ മഠത്തിൽ  സംസ്കരിക്കും.പ്രസാദ്,പ്രമോദ് എന്നിവർ സഹോദരങ്ങൾ.അർജുൻ, അഞ്ജലി എന്നിവർ മക്കൾ.