09 May 2024 Thursday

തെക്കപ്പുറത്ത് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് അപകടം; ബൈക്ക് യാത്രികന് പരിക്ക്

ckmnews

തെക്കപ്പുറത്ത് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് അപകടം; ബൈക്ക് യാത്രികന് പരിക്ക്  


കുന്നംകുളം:തെക്കേപ്പുറത്ത് നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് അപകടം.അപകടത്തിൽ ബൈക്ക് യാത്രികനായ 22 വയസ്സുകാരന് പരിക്കേറ്റു.വടക്കേക്കാട് വൈലത്തൂർ സ്വദേശി വടക്കേത്തല പൂവത്തിങ്കൽ വീട്ടിൽ ജോർജിന്റെ മകന്‍ ആൻവിനാണ് പരിക്കേറ്റത്.തിങ്കളാഴ്ച  ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം ഉണ്ടായത്.വടക്കേക്കാട് ഭാഗത്തുനിന്നും കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന ബൈക്ക് തെക്കേപ്പുറം മാക്കാലിക്കാവ് അമ്പലത്തിനു സമീപത്തെ തിരിവിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ കുന്നംകുളം നന്മ ആംബുലൻസ് പ്രവർത്തകർ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അപകടത്തിൽ ബൈക്കിനും കേടുപാടുകൾ സംഭവിച്ചു.അപകടത്തെ തുടർന്ന് മേഖലയിൽ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു.കുന്നംകുളം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.