09 May 2024 Thursday

കുന്നംകുളം മുൻസിപ്പൽ ജംഗ്ഷൻ ടവറിലേക്ക് കാർ ഇടിച്ചുകയറി;യുവതിക്ക് പരിക്ക്

ckmnews

കുന്നംകുളം മുൻസിപ്പൽ ജംഗ്ഷൻ ടവറിലേക്ക് കാർ ഇടിച്ചുകയറി;യുവതിക്ക് പരിക്ക് 


കുന്നംകുളം:മുനിസിപ്പൽ ജംഗ്ഷൻ ടവറിലേക്ക് കാർ ഇടിച്ചു കയറി അപകടം.അപകടത്തിൽ കാർ യാത്രികയായ യുവതിക്ക് പരിക്കേറ്റു.അമലാനഗർ സ്വദേശിനി 26 വയസ്സുള്ള ആനിക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ ആറുമണിയോടെയായിരുന്നു അപകടം. തൃശ്ശൂർ ഭാഗത്തുനിന്നും കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് മുൻസിപ്പൽ ജംഗ്ഷൻ ടവറിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.ഇടിയുടെ ആഘാതത്തിൽ ടവറിനു മുൻപിലെ ഇരുമ്പ് പൈപ്പും പോലീസ് സ്ഥാപിച്ച വൺവേ  മുന്നറിയിപ്പ് ബോർഡുകളും തകർന്നു. പരിക്കേറ്റ യുവതിയെ  കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അപകടത്തിൽ തലയ്ക്കുൾപ്പെടെ പരിക്കേറ്റ യുവതി പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.അപകടത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നു.അപകടത്തെ തുടർന്ന് മേഖലയിൽ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു കുന്നംകുളം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. കാറിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമായതെന്നാണ് നിഗമനം.