09 May 2024 Thursday

ചങ്ങരംകുളം ടൗണില്‍ ബൈക്ക് അപകടം:ചുമട്ട് തൊഴിലാളിക്ക് പരിക്കേറ്റു അപകടം വരുത്തിയ ബൈക്ക് നിര്‍ത്താതെ പോയതായി പരാതി

ckmnews

ചങ്ങരംകുളം ടൗണില്‍ ബൈക്ക് അപകടം:ചുമട്ട് തൊഴിലാളിക്ക് പരിക്കേറ്റു


അപകടം വരുത്തിയ ബൈക്ക് നിര്‍ത്താതെ പോയതായി പരാതി


ചങ്ങരംകുളം ടൗണില്‍ ഉണ്ടായ ബൈക്ക് അപകടത്തില്‍ ചുമട്ട് തൊഴിലാളിക്ക് പരിക്കേറ്റു.ചങ്ങരംകുളത്തെ ഐഎന്‍ടിയുസി തൊഴിലാളിയും ആലംകോട് സ്വദേശിയുമായ കല്ലാട്ടയില്‍ ഷെമീറിനാണ് പരിക്കേറ്റത്.ചങ്ങരംകുളം തൃശ്ശൂര്‍ റോഡില്‍ കഴിഞ്ഞ ദിവസം വൈകിയിട്ടാണ് അപകടം നടന്നത്.റോഡില്‍ നിന്ന്‌ തിരിയാന്‍ ബൈക്ക് നിര്‍ത്തിയതോടെ അമിത വേഗത്തില്‍ എത്തിയ മറ്റൊരു ബൈക്ക് ഇടിച്ച് നിര്‍ത്താതെ പോകുകയായിരുന്നു എന്ന് ഷെമീര്‍ പറഞ്ഞു.ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ നിന്ന് തെറിച്ച് വീണ് കാലിനും കൈക്കും ഗുരുതരമായി പരിക്കേറ്റ ഷെമീര്‍ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആണ്.