09 May 2024 Thursday

ചങ്ങരംകുളം കാളാച്ചാലിൽ കായ കയറ്റി വന്ന ഗുഡ്സ് ഓട്ടോ ബൈക്കിലിടിച്ച് മറിഞ്ഞു ബൈക്ക് യാത്രികർക്ക് പരിക്ക് 'ഒരാളുടെ നില ഗുരുതരം

ckmnews


ചങ്ങരംകുളം:സംസ്ഥാന പാതയിൽ കാളാച്ചാലിൽ കായ കയറ്റി വന്ന ഗുഡ്സ് ഓട്ടോ ബൈക്കിലിടിച്ച് മറിഞ്ഞ് ബൈക്ക് യാത്രികർക്ക് പരിക്കേറ്റു.ബൈക്ക് യാത്രികരായ പോത്തനൂർ സ്വദേശി ദിവാകരൻ (55),ഭാര്യ സീന (47)എന്നിവർക്കാണ് പരിക്കേറ്റത്.ശനിയാഴ്ച കാലത്ത് 10 മണിയോടെയാണ് അപകടം.പരിക്കേറ്റവരെ നാട്ടുകാർ ചേർന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്കേറ്റ ദിവാകരന്റെ നില ഗുരുതരമായതിനാൽ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി