09 May 2024 Thursday

കുന്നംകുളം കമ്പിപ്പാലം സ്റ്റോപ്പിനു സമീപം കെ എസ് ആർ ടി സി ലോ ഫ്ലോർ ബസ്സും ചരക്ക് ലോറിയും കൂട്ടിയിടിച്ചു 4 വയസുകാരി ഉൾപ്പെടെ ഒൻപതോളം പേർക്ക് പരിക്കേറ്റു

ckmnews

കുന്നംകുളം കമ്പിപ്പാലം സ്റ്റോപ്പിനു സമീപം കെ എസ് ആർ ടി സി ലോ ഫ്ലോർ ബസ്സും ചരക്ക് ലോറിയും കൂട്ടിയിടിച്ചു


 4 വയസുകാരി ഉൾപ്പെടെ ഒൻപതോളം  പേർക്ക് പരിക്കേറ്റു


കുന്നംകുളം കമ്പിപ്പാലം സ്റ്റോപ്പിനു സമീപം കെ എസ് ആർ ടി സി ലോ ഫ്ലോർ ബസ്സും ചരക്ക് ലോറിയും കൂട്ടിയിടിച്ച്  4 വയസുകാരി ഉൾപ്പെടെ  ഒൻപതോളം  പേർക്ക് പരിക്കേറ്റു.ശനിയാഴ്ച പുലർച്ചെ മുന്നോടെയായിരുന്നു അപകടം.ബോംബെയിൽ നിന്നും പാർസലുമായി കുന്ദംകുളത്തേക്കു വരികയായിരുന്ന ചരക്ക് ലോറി നിയന്ത്രണം വിട്ട് കെഎസ്ആര്‍ടിസി ബസ്സിൻ്റെ വലതു വശത്ത് ഇടിക്കുകയായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു.പരിക്കേറ്റവരെ പെരുമ്പിലാവിലെ  അൻസാർ ആശുപത്രി യിലും ഗുരുതരമായി പരിക്കേറ്റ കോഴിക്കോട്ടെ സ്വദേശി 45 വയസുള്ള പ്രസാദിനെ തൃശ്ശൂര്‍ അമല ആശുപത്രിയിലും പ്രവേശിപ്പിച്ചു.പത്തനംതിട്ട കൃഷ്ണാലയത്തിൽ ബെജു, കോഴിക്കോട് വലിയ പറമ്പിൽ മുഹ്സി, കോട്ടയം സ്വദേശി ബിജോയ് ,ഭാര്യ ഷീന ,മകൾ ആഗ്നസ്,കോട്ടയം സ്വദേശി എഡ് വിൻ,കോഴിക്കോട് സ്വദേശി  അഖിൽ എന്നിവരെയാണ് പെരുമ്പിലാവ് അൻസാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് .ബസ്സിൻ്റെ വലതു വശത്തെ ചില്ല് പൂർണ്ണമായും തകർന്നാണ് യാത്രക്കാർക്ക് പരിക്കേറ്റത്. ഗ്ലാസ് പൊട്ടി  മുഖത്തും    കണ്ണിനുമാണ്  മിക്കവരുടെയും പരിക്ക്.പരിക്കേറ്റവരെ അതുവഴി വന്ന ആംബുലൻസിലും മറ്റു വാഹനങ്ങളിലുമായാണ് ആശുപത്രിയിൽ എത്തിച്ചത്.അപകടത്തെ തുടര്‍ന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു