09 May 2024 Thursday

ദേശീയപാത നടത്തറയില്‍ ഓടികൊണ്ടിരുന്ന ലോറിയുടെ ടയര്‍ ഊരി തെറിച്ചു അപകടത്തില്‍ കുന്നംകുളം സ്വദേശി മരിച്ചു

ckmnews

ദേശീയപാത നടത്തറയില്‍ ഓടികൊണ്ടിരുന്ന ലോറിയുടെ ടയര്‍ ഊരി തെറിച്ചു


അപകടത്തില്‍ കുന്നംകുളം സ്വദേശി മരിച്ചു


ദേശീയപാത നടത്തറയില്‍ ഓടികൊണ്ടിരുന്ന ലോറിയുടെ ടയര്‍ ഊരി തെറിച്ചുണ്ടായ അപകടത്തില്‍ കുന്നംകുളം സ്വദേശി മരിച്ചു.ദേശീയപാതയോരത്തെ ഫാസ്റ്റ് ടാഗ് കൗണ്ടറില്‍ ഉണ്ടായിരുന്ന കുന്നംകുളം സ്വദേശി പുലികോട്ടില്‍ കാക്കുണ്ണിയുടെ മകന്‍ 44 വയസുള്ള ഹെബിനാണ് മരിച്ചത്.കോയമ്പത്തൂരില്‍ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന കണ്ടെയ്‌നര്‍ ലോറിയുടെ ടയറാണ് ഊരി തെറിച്ചത്.ദേശീയപാത നടത്തറയില്‍ ഹമാര ഹോട്ടലിന് സമീപം വ്യാഴാഴ്ച്ച വൈകിട്ട് 3 മണിയോടെയാണ് സംഭവം.ലോറിയില്‍ നിന്നും ഊരി തെറിച്ച ടയര്‍ റോഡ് സൈഡില്‍ ഉണ്ടായിരുന്ന ഫാസ്റ്റ് ടാഗിന്റെ താല്‍ക്കാലിക കൗണ്ടറിലേക്ക് ഇടിച്ച് കയറുകയായിരുന്നു.അപകടത്തില്‍ തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ഹെബിനെ തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഒല്ലൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു