09 May 2024 Thursday

നിരവധി ക്രിമിനൽ കേസിൽ പ്രതിയായ പെരുമ്പലാവ് സ്വദേശിയെ കാപ്പാ നിയമപ്രകാരം ജയിലിലടച്ചു

ckmnews

നിരവധി ക്രിമിനൽ കേസിൽ പ്രതിയായ പെരുമ്പലാവ് സ്വദേശിയെ കാപ്പാ നിയമപ്രകാരം ജയിലിലടച്ചു


കുന്നംകുളം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പെരുമ്പിലാവ് സ്വദേശിയെ കാപ്പാ നിയമം പ്രകാരം ജയിലിൽ അടച്ചു.പെരുമ്പിലാവ് സ്വദേശി കൊമ്പത്തയിൽ വീട്ടിൽ 33 വയസ്സുള്ള റൗഷാദിനെയാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്ത് കാപ്പാ നിയമപ്രകാരം ജയിലിൽ അടച്ചത്.ആറുമാസത്തേക്കാണ്  പ്രതിജയിലിൽ ശിക്ഷ അനുഭവിക്കേണ്ടി വരിക. കുന്നംകുളം പോലീസിന്റെ  റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തൃശ്ശൂർ ജില്ലാ കളക്ടർ കൃഷ്ണദേജയാണ് പ്രതിക്ക് ആറുമാസം ശിക്ഷ നൽകിക്കൊണ്ടുള്ള കാപ്പ നിയമപ്രകാരമുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.അറസ്റ്റ് ചെയ്ത പ്രതിയെ വിയൂർ സെൻട്രൽ ജയിലിൽ പ്രവേശിപ്പിച്ചു. കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസറായ യുകെ ഷാജഹാൻ ഇൻസ്പെക്ടർ ജീഷിൻ സിവിൽ പോലീസ് ഓഫീസർമാരായ ഷിജിൻ പോൾ, മനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.