09 May 2024 Thursday

കടവല്ലൂരിൽ വീടിന് തീപിടിച്ചു:അടുപ്പിൽ നിന്ന് തീ പടർന്നതെന്ന് നിഗമനം

ckmnews

കടവല്ലൂരിൽ വീടിന് തീപിടിച്ചു:അടുപ്പിൽ നിന്ന് തീ പടർന്നതെന്ന് നിഗമനം


കടവല്ലൂരിൽ വീടിന് തീപിടിച്ചു. കടവല്ലൂർ സ്വദേശി ആലങ്ങോട്ട് പറമ്പിൽ വീട്ടിൽ അമ്മിണി പാപ്പിഞ്ചുവിന്റെ വീടിനാണ് തീ പിടിച്ചത് .ബുധനാഴ്ച്ച വൈകിട്ട് 5:00 മണിയോടെയായിരുന്നു സംഭവം.ഉടമ മുൻപ് താമസിച്ചിരുന്ന വീട്ടിലെ അടുക്കളയായിരുന്നു വീട്ടുകാർ പാചകത്തിനായി ഉപയോഗിച്ചിരുന്നത്.ഇവിടെ അടുപ്പിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടെ അബദ്ധത്തിൽ സമീപത്ത് കൂട്ടിവെച്ചിരുന്ന വിറകിലേക്ക് തീ പടർന്നതാകാമെന്നാണ് നിഗമനം.കുന്നംകുളം അഗ്നി സുരക്ഷാസേന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി

നാട്ടുകാരുടെ സഹായത്തോടെ

 തീ അണച്ചു.