09 May 2024 Thursday

ഗുരുവായൂരിൽ ഭിന്നലിംഗ കാരന്റെ ആക്രമണത്തിൽ ഗൃഹനാഥന് പരിക്ക്

ckmnews

ഗുരുവായൂരിൽ ഭിന്നലിംഗ കാരന്റെ ആക്രമണത്തിൽ ഗൃഹനാഥന് പരിക്ക് 


ഗുരുവായൂർ:ഭിന്നലിംഗ കാരന്റെ ആക്രമണത്തിൽ ഗ്രഹനാഥന് പരിക്കേറ്റു.ഗുരുവായൂർ മാണിക്യത്തെപ്പടി സ്വദേശി കണ്ണും പറമ്പത്ത് വീട്ടിൽ 65 വയസ്സുള്ള അച്യുതനാണ് മർദ്ദനമേറ്റത്.ഇന്ന് ഉച്ചയ്ക്ക് ഒന്നര യോടെയായിരുന്നു സംഭവം. വീട്ടിലേക്ക് സാധനങ്ങൾ വാങ്ങുന്നതിനായി പ്രൈവറ്റ് ബസ്സ്റ്റാൻഡിന് സമീപത്തെ കടയിലേക്ക് നടന്നു പോകുന്നതിനിടെ യാതൊരു പ്രകോപനവുമില്ലാതെ ഭിന്നലിംഗക്കാരൻ ആക്രമിക്കുകയായിരുന്നുവെന്ന് പരിക്കേറ്റ ഗൃഹനാഥൻ പറഞ്ഞു.ഒപ്പമുണ്ടായിരുന്ന മകൻ തടയാൻ ശ്രമിച്ചെങ്കിലും ആക്രമണത്തിനിടെ ഗൃഹനാഥനെ സമീപത്തെ കാനയിലേക്ക് തള്ളിയിട്ട് അക്രമി രക്ഷപ്പെട്ടു.മർദ്ദനത്തിൽ നാഡികൾക്കുൾപ്പെടെ പരിക്കേറ്റ ഗൃഹനാഥനെ ഗുരുവായൂർ ആക്ടസ് ആംബുലൻസ് പ്രവർത്തകർ ചാവക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കഴിഞ്ഞ ദിവസവും ഇയാൾ ഇത്തരത്തിൽ ഗുരുവായൂരിലെത്തിയ മറ്റൊരാളെ സോഡാക്കുപ്പി ഉപയോഗിച്ച് ആക്രമിച്ചിരുന്നതായി പറയുന്നു.സംഭവത്തിൽ പരിക്കേറ്റ അച്യുതൻ ഗുരുവായൂർ പോലീസിൽ പരാതി നൽകി.