09 May 2024 Thursday

പോര്‍ക്കുളം വെസ്റ്റ് മങ്ങാട് സ്വദേശിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ckmnews


പഴഞ്ഞി:വെസ്റ്റ് മങ്ങാട് സ്വദേശിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.പോർക്കുളം വെസ്റ്റ് മങ്ങാട് സ്വദേശി മണ്ണായിൽ വീട്ടിൽ പ്രേമ (49) നെയാണ് രാവിലെ പതിനൊന്നരയോടെ വീട്ടിൽ തൂങ്ങിനിൽക്കുന്നത് കണ്ടത്.തുടർന്ന് കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം മൃതദേഹം സംസ്കരിക്കും.