09 May 2024 Thursday

കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ 84 -ാം ജന്മദിനാഘോഷം ബന്ധു മിത്രാദികളും സുഹൃത്തുക്കളും ചേർന്ന് ആഘോഷിച്ചു

ckmnews

കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ 84 -ാം ജന്മദിനാഘോഷം ബന്ധു മിത്രാദികളും സുഹൃത്തുക്കളും ചേർന്ന് ആഘോഷിച്ചു


കുന്നംകുളം:കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ 84 -ാം ജന്മദിനാഘോഷം ബന്ധു മിത്രാദികളും സുഹൃത്തുക്കളും ചേർന്ന് ആഘോഷിച്ചു.ശതാഭിഷേകചടങ്ങിനോടനുബന്ധിച്ച് സംഘാടകസമിതി നിർമ്മിച്ച കൃഷ്ണായനം ഡോക്യുമെൻററിയുടെ സ്വിച്ച് ഓൺ ദേവസ്വം കമ്മീഷണർ ബിജു പ്രഭാകർ ഐ.എ.എസ് നിർവഹിച്ചു സംഘാടകസമിതി ചെയർമാനും നഗരസഭ കൗൺസിലറുമായ ലെബീബ് ഹസ്സൻ അധ്യക്ഷത വഹിച്ചടങ്ങിൽ സി.ഗിരീഷ് കുമാർ, കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരി,കാണിപ്പയ്യൂർ മകൻ കൃഷ്ണൻ നമ്പൂതിരി എന്നിവർ സംസാരിച്ചു. ഡോക്യുമെൻററിയുടെ അണിയറ ശില്പികളെ 

വി.കെ ശ്രീരാമൻ പൊന്നാട അണിയിച്ച് ആദരിച്ചു. 80 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെൻററി കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ ജീവചരിത്രം അടങ്ങുന്നതാണ്.ഡോക്യുമെന്ററിയുടെ സംവിധാനവും ദൃശ്യാസംയോജനവും പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ നാരായണൻ അമ്മനൂരും, ക്യാമറ അജോഷ് സെബാസ്റ്റ്യൻ, സൗണ്ട് ഡിസൈനിങ് അരുൺ രാമ വർമ കളറിസ്റ്റ് 

 എം.ബി നിലയുമാണ് രേഖാ ചിത്രങ്ങൾ തെയ്യാർ ചെയ്തത്  അഹമ്മദാബാദ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിങ്ങിലെ റോണി ദേവസിയാണ്.