09 May 2024 Thursday

ബൈക്ക് അപകടത്തിൽ കോക്കൂർ സ്വദേശി മരിച്ച സംഭവം'വഴിത്തിരിവ് അപകടം നടന്നത് ഗുഡ്സ് വാനിൽ തട്ടി സ്കൂട്ടർ മറിഞ്ഞ് നിർത്താതെ പോയ വാഹനം കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു'സ്ഥലത്ത് ഫോറൻസിക് സംഘം പരിശോധന നടത്തി

ckmnews

ബൈക്ക് അപകടത്തിൽ കോക്കൂർ സ്വദേശി മരിച്ച സംഭവം'വഴിത്തിരിവ് അപകടം നടന്നത് ഗുഡ്സ് വാനിൽ തട്ടി സ്കൂട്ടർ മറിഞ്ഞ്


നിർത്താതെ പോയ വാഹനം കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു'സ്ഥലത്ത് ഫോറൻസിക് സംഘം പരിശോധന നടത്തി


ചങ്ങരംകുളം:സംസ്ഥാന പാതയിൽ ചങ്ങരംകുളത്ത് ബൈക്ക് അപകടത്തിൽ കോക്കൂർ സ്വദേശി മരിച്ച സംഭവത്തിൽ വഴിത്തിരിവ്.കോക്കൂർ സ്വദേശി കൊഴിശ്ശംങ്ങാട്ട് ഗോവിന്ദൻകുട്ടി മരിച്ച സംഭവത്തിലാണ് നിർണ്ണായകമായ സിസിടിവി ദൃശ്യം പോലീസ് ശേഖരിച്ചത്.കോഴിക്കോട് ഭാഗത്ത് നിന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോയിരുന്ന ഗുഡ്സ് വാനിൽ തട്ടിയ സ്കൂട്ടർ മറിയുന്നതും സ്കൂട്ടറിൽ നിന്ന് ഗോവിന്ദൻ കുട്ടി റോഡിൽ തെറിച്ച് വീഴുന്നതും ദൃശ്യങ്ങളിൽ ഉണ്ട്.വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് ചങ്ങരംകുളം തൃശ്ശൂർ റോഡിൽ ഗോവിന്ദൻകുട്ടി സഞ്ചരിച്ച സ്കൂട്ടർ അപകടത്തിൽ പെട്ടത്.തിരക്കേറിയ പാതയിൽ അപകത്തിന്റെ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ റോഡിൽ മറിഞ്ഞ് കിടക്കുന്ന ബൈക്കും വീണ് കിടക്കുന്ന ഗോവിന്ദൻകുട്ടിയെയുമാണ് കണ്ടത്.നാട്ടുകാർ ഉടനെ തന്നെ ഗോവിന്ദൻകുട്ടിയെ ചങ്ങരംകുളത്തെ സൺറൈസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.സ്കൂട്ടറിന് വലിയ കേടുപാടുകൾ ഇല്ലാതിരുന്നതും വാഹനം തട്ടുന്നത് ആരും കാണാതിരുന്നതും മൂലം അപകടത്തിന്റെ കാരണം എന്താണെന്ന കാര്യത്തിൽ സംശയം ഉണർന്നിരുന്നു.


ശനിയാഴ്ച കാലത്ത് ചങ്ങരംകുളം പോലീസിന്റെ നേതൃത്വത്തിൽ  സമീപത്തെ സ്ഥാപനങ്ങളിൽ നിന്ന് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചാണ് മറ്റൊരു വാഹനത്തിൽ തട്ടി സ്കൂട്ടർ മറിഞ്ഞാണ് ഗോവിന്ദൻകുട്ടി അപകടത്തിൽ പെട്ടെതെന്ന് വ്യക്തമായത്.മലപ്പുറത്ത് നിന്നെത്തിയ ഫോറൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി.ലഭ്യമായ സിസിടിവി ദൃശ്യങ്ങളിൽ അപകടം വരുത്തിയ വാഹനത്തെ കുറിച്ച് സൂചന ലഭിച്ചെങ്കിലും നിർത്താതെ പോയ വാഹനം തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.വാഹനം കണ്ടെത്താൻ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.