09 May 2024 Thursday

സംസ്ഥാന പാതയില്‍ ചങ്ങരംകുളത്ത് ബൈക്ക് അപകടം:കോക്കൂര്‍ സ്വദേശി മരിച്ചു

ckmnews

സംസ്ഥാന പാതയില്‍ ചങ്ങരംകുളത്ത് ബൈക്ക് അപകടം:കോക്കൂര്‍ സ്വദേശി മരിച്ചു


ചങ്ങരംകുളം:സംസ്ഥാന പാതയില്‍ ചങ്ങരംകുളത്ത് ബൈക്ക് അപകടത്തില്‍ ഒരാള്‍ മരിച്ചു.കോക്കൂര്‍ സ്വദേശി കൊഴിശ്ശംങ്ങാട്ട് ഗോവിന്ദന്‍കുട്ടി എന്ന ഉണ്ണികൃഷ്ണന്‍ (60)ആണ് മരിച്ചത്.വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് അപകടം.മറ്റൊരു വാഹനം തട്ടി നിര്‍ത്താതെ പോയതെന്നാണ് നിഗമനംനിഗമനം.റോഡില്‍ ബൈക്കില്‍ നിന്ന് വീണ നിലയില്‍ കണ്ട ഉണ്ണികൃഷ്ണനെ നാട്ടുകാര്‍ തൊട്ടടുത്ത് സണ്‍റൈസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.ചങ്ങരംകുളം ടൗണില്‍ വര്‍ഷങ്ങളായി വെറ്റില കച്ചവടം ചെയ്ത് വരികയാണ് ഗോവിന്ദന്‍കുട്ടി.കടയടച്ച് തന്റെ സ്കൂട്ടറില്‍ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം.ചങ്ങരംകുളം സണ്‍റൈസ് ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം ശനിയാഴ്ച കാലത്ത് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും.ഭാര്യ മീനാക്ഷിക്കുട്ടി.മക്കള്‍.സുജിത്ത്,രഞ്ജിത്ത്.മരുമക്കള്‍.ഷാലു,ശരണ്യ