27 April 2024 Saturday

പാലം തകര്‍ന്ന് അപകടം:രണ്ട് മൃതദേഹങ്ങൾക്കൂടി പുറത്തെടുത്തു ബാൾട്ടിമോർ അപകടത്തിൻ്റെ ഞെട്ടൽ മാറാതെ പ്രദേശവാസികൾ

ckmnews

പാലം തകര്‍ന്ന് അപകടം:രണ്ട് മൃതദേഹങ്ങൾക്കൂടി പുറത്തെടുത്തു


ബാൾട്ടിമോർ അപകടത്തിൻ്റെ ഞെട്ടൽ മാറാതെ പ്രദേശവാസികൾ


ചരക്ക് കപ്പൽ ഇടിച്ച് ബാൾട്ടിമോർ പാലം തകർന്ന സംഭവത്തിൽ കാണാതായവരിൽ രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. അപകടത്തിൽ തകാണാതായ ആറുപേരും മരിച്ചിട്ടുണ്ടാകാമെന്ന് നേരത്തെ അധികൃതർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് പേരുടെ മൃതദേഹങ്ങൾ മുങ്ങൽ വിദഗ്ധർ വീണ്ടെടുത്തതിനാൽ യുഎസ് കോസ്റ്റ് ഗാർഡ് ബുധനാഴ്ച പറഞ്ഞത്. 


35-ഉം 26-ഉം വയസ്സുള്ള രണ്ട് പേരുടെ മൃതദേഹങ്ങളാണ് പാലത്തിൻ്റെ മധ്യഭാഗത്ത് 25 അടി (7.6 മീറ്റർ) താഴ്ചയിൽ കണ്ടെത്തിയത്. മെക്‌സിക്കോ, ഗ്വാട്ടിമാല, ഹോണ്ടുറാസ്, എൽ സാൽവഡോർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മരിച്ചതെന്നും അധികൃതർ പറഞ്ഞു.


തൊഴിലാളികൾ ഇടവേളയിലായിരുന്നെന്നും പാലം തകർന്നപ്പോൾ അതിൽ പാർക്ക് ചെയ്തിരുന്ന ട്രക്കുകളിൽ ഇരിക്കുകയാണെന്നും കാണാതായവരുടെ ഒരു സഹപ്രവർത്തകൻ പറഞ്ഞു. എട്ടുപേരെയാണ് ആദ്യം കാണാതാകുന്നത്. എന്നാൽ ഇതിൽ രണ്ട് പേരെ നേരത്തെ കണ്ടെത്തിയിരുന്നു.ഇതോടെ ഇനി കണ്ടെത്താനുള്ളത് 4 പേരെയാണ്