26 April 2024 Friday

വ്യാപാരികള്‍ക്ക് നേരെ നടക്കുന്ന അനാവശ്യ നിയന്ത്രണങ്ങളും പിഴചുമത്തുലും നിര്‍ത്തലാക്കുക വ്യാപാരികള്‍ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ പ്രതിഷേധജ്വാല തീര്‍ത്തു

ckmnews

വ്യാപാരികള്‍ക്ക് നേരെ നടക്കുന്ന അനാവശ്യ നിയന്ത്രണങ്ങളും പിഴചുമത്തുലും നിര്‍ത്തലാക്കുക വ്യാപാരികള്‍ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ പ്രതിഷേധജ്വാല തീര്‍ത്തു


ചങ്ങരംകുളം:വ്യാപാരികള്‍ക്ക് നേരെ നടക്കുന്ന അനാവശ്യ നിയന്ത്രണങ്ങളും പിഴചുമത്തുലും നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികള്‍ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ പ്രതിഷേധജ്വാല തീര്‍ത്തു.വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി ചങ്ങരംകുളം നൂറ് കണക്കിന് വരുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ കച്ചവടക്കാരും ജീവനക്കാരും പ്ളേകാര്‍ഡുകള്‍ പിടിച്ച് പ്രതിഷേധിച്ചു.ചൊവ്വാഴ്ച കാലത്ത് 10 മുതല്‍ 12 വരെ വ്യാപരസ്ഥാപനങ്ങള്‍ തുറന്ന് വച്ച് സ്ഥാപനങ്ങള്‍ക്ക് പുറത്തിറങ്ങി നിന്നാണ് ആയിരക്കണക്കിന് വ്യാപാരികള്‍ പ്രതിഷേധം സംഘടിപ്പിച്ചത്