09 May 2024 Thursday

തൊഴിൽ സജ്‌ജരാകാൻ ടെക്നിക്കൽ ഹൈസ്‌കൂൾ പഠനം:ഓൺലൈൻ അപേക്ഷ ഇന്നു മുതൽ ഏപ്രിൽ 3 വരെ

ckmnews

തൊഴിൽ സജ്‌ജരാകാൻ ടെക്നിക്കൽ ഹൈസ്‌കൂൾ പഠനം:ഓൺലൈൻ അപേക്ഷ ഇന്നു മുതൽ ഏപ്രിൽ 3 വരെ


ഏഴാം ക്ലാസ് ജയിച്ച കുട്ടികൾക്ക് ഹൈസ്‌കൂൾ പഠനത്തോടൊപ്പം സാങ്കേതിക പരിശീലന വും നൽകി,തൊഴിലിനു സജ്‌ജരാക്കുന്ന സംസ്ഥ‌ാനത്തെ 39 സർക്കാർ ടെക്നിക്കൽ ഹൈസ് കൂളുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.ഇന്നു മുതൽ ഏപ്രിൽ 4 വരെ ഓൺ ലൈൻ അപേക്ഷ സ്വീകരിക്കും.സാധാരണ സ്‌കൂളുകളിലെ 8, 9, 10 ക്ലാസുകളിലെപ്പോലെ പഠനം. കൂടുതലായി സാങ്കേതിക വിഷയങ്ങളിലെ തിയറിയും പ്രാക്ടിക്കലും. THSLC സർട്ടിഫിക്കറ്റ്,എസ്എസ്എൽ സിക്കു തുല്യം.ഒന്നാം വർഷം അടിസ്ഥാന സാങ്കേതിക പരിശീലനം.രണ്ടും മൂന്നും വർഷ ങ്ങളിൽ ഇഷ്ടപ്പെട്ട ട്രേഡിൽ വിശേഷപരിശീലനം.മലപ്പുറം ജില്ലയിൽ കോക്കൂർ(ചങ്ങരംകുളം) കുറ്റിപ്പുറം, മഞ്ചേരി എന്നീ സ്ഥലങ്ങളിലാണ് ടെക്നിക്കൽ ഹൈസ്കൂളുകൾ ഉള്ളത്.അധ്യയനമാധ്യമം മുഖ്യമായും ഇംഗ്ലിഷ്.8, 9 ക്ലാസുകളിൽ 'എൻറിച്ച് യുവർ ഇംഗ്ലിഷ് കോ ഴ്സ്'.  പോളിടെക്നിക് കോളജ് പ്രവേശനത്തിനു                   ടി എച്ച്എസുകാർക്കു 10% സംവരണം.ഏഴാം ക്ലാസ് ജയിച്ച്, 2024 ജൂൺ ഒന്നിനു 16 വയസ്സു തിക യാത്തവരെയാണ് 2024-25  വർഷത്തേക്ക് പ്രവേശിപ്പിക്കുക വിവരപത്രിക യ്ക്കും ഓൺലൈൻ അപേക്ഷ യ്ക്കും  www.polyadmission.org/ths. എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.സിലക്ഷൻ

ഏറെ അപേക്ഷകരുള്ള സ്‌കൂളുകളിൽ ഏപ്രിൽ 5നു രാ വിലെ 10 മുതൽ 90 മിനിറ്റ് പ്രവേശനപരീക്ഷ നടത്തും. ഏഴാം ക്ലാസ് നിലവാരത്തിൽ മാത്തമാറ്റിക്സ്,സയൻസ്, ഇംഗ്ലിഷ്, മലയാളം, സാമൂഹികശാ സ്ത്രം, പൊതുവിജ്ഞ‌ാനം, യു ക്തിചിന്ത എന്നിവയിലെ ഒബ്ജെക്‌ടീവ് ചോദ്യങ്ങൾ പ്രതീക്ഷിക്കാം.പരീക്ഷയുടെ ഫലം അന്നു വൈകിട്ട് 4ന്. ഈ പരീക്ഷയിലെ പ്രകടനം നോക്കി സംവരണതത്ത്വങ്ങളനുസരിച്ച് കുട്ടികളെ തിരഞ്ഞെടുക്കും.അപേക്ഷാ സമർപ്പണമടക്കമുള്ള കാ ര്യങ്ങളിലെ സംശയപരിഹാരത്തിന്  സ്കൂളുകളിൽ ഹെൽപ് ഡെസ്കുണ്ട്(9946533242)

ക്ലാസുകൾ ജൂൺ മൂന്നിനു തുടങ്ങും.