09 May 2024 Thursday

ആലംകോട് പഞ്ചായത്തിലെ ഹോട്ടലുകളിലും ശീതളപാനീയ കടകളിലും ആരോഗ്യവകുപ്പ് പരിശോധന നടത്തി

ckmnews



ചങ്ങരംകുളം:ആലംകോട് പഞ്ചായത്തിലെ ഹോട്ടലുകളിലും ശീതളപാനീയ കടകളിലും ആരോഗ്യവകുപ്പ് പരിശോധന നടത്തി.മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങളും,വെള്ളത്തിലൂടെ ഉണ്ടാകുന്ന പകർച്ചവ്യാദികളും പലയിടത്തും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ആലംകോട് ഗ്രാമപഞ്ചായും ആരോഗ്യ വകുപ്പ് ഉദ്ധ്യോഗസ്ഥരും സംയുക്തമായി കടകളിൽ പരിശോധന നടത്തിയത്.ചങ്ങരംകുളം ടൗണിലും ചിയ്യാനൂർ പാടത്തും,വളയംകുളത്തും പ്രവർത്തിക്കുന്ന കടകളിൽ ഉദ്ധ്യോഗസ്ഥർ പരിശോധന നടത്തി.ആലംകോട് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പിഎം അന്‍സാറിന്റെ നേതൃത്വത്തിൽ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെകടര്‍മാരായ  അനീഷ്,അരുണ്‍,പഞ്ചായത്ത് ഉദ്ധ്യഗസ്ഥരായ ഷിബിന്‍,ജയൻ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനക്ക് നേതൃത്വം നൽകിയത്.രോഗങ്ങൾ പടരാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കാനും,ഭക്ഷ്യ വസ്തുക്കൾ വൃത്തിയായി സൂക്ഷിക്കുന്നതിനും ജീവനക്കാർക്ക് ഉദ്ധ്യോഗസ്ഥർ നിർദേശം നൽകി.വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഹെൽത്ത് ഓഫീസർ അൻസാർ പറഞ്ഞു