09 May 2024 Thursday

സംസ്ഥാനപാതയിൽ കടവല്ലൂർ പാടത്ത് റോഡരികിൽ മാലിന്യം തള്ളുന്നവർ പിടിയിൽ

ckmnews


ചങ്ങരംകുളം :സംസ്ഥാനപാതയിൽ കടവല്ലൂർ പാടത്ത്സെപ്റ്റിക് ടാങ്ക് മാലിന്യംതള്ളുന്നവർ പോലീസിന്റെ പിടിയിലായി.പഴഞ്ഞി കോട്ടോൽ സ്വദേശി ചെമ്പത്തേയിൽ ഹാഷിർ ,കൊല്ലം അഞ്ചൽ ചോരനാട് ജലാലു മൻസിൽ റഫീഖ് ജെ. എ എന്നിവരാണ് കുന്നംകുളം പോലീസിന്റെ പിടിയിലായത് .പിടികൂടിയ പ്രതികളെ കടവല്ലൂർ പാടത്ത് മാലിന്യം തള്ളിയ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.മാലിന്യം തള്ളുന്നത് പതിവായതോടെ നാട്ടുകാർ പല തവണ ഉദ്ധ്യോഗസ്ഥര്‍ക്ക് പരാതി നൽകിയിരുന്നു.പരിഹാമില്ലാതെ വന്നതോടെ പ്രദേശത്തെ കർഷകർ ജില്ല കളക്ടർക്കും പരാതി നല്‍കി.പരാതി വ്യാപകമായതോടെയാണ് കുന്നംകുളം പോലീസ് അന്വേഷണം ആരംഭിച്ചത്.കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ ഷാജഹാന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം

പരിസരപ്രദേശങ്ങളിലെ ക്യാമറകൾ പരിശോധിച്ചാണ് വാഹനവും പ്രതികളെയും പിടികൂടിയത്.പൊതുസ്ഥലങ്ങളിൽ ശുചിമുറി മാലിന്യം അടക്കമുള്ളവ തള്ളുന്നവരെ കണ്ടെത്തി കർശന നടപടികൾ സ്വീകരിക്കുമെന്നും

രാത്രികാലങ്ങളിലെ പോലീസ് പരിശോധന ശക്തമാക്കുമെന്നും കുന്നംകുളം സിഐ ഷാജഹാൻ പറഞ്ഞു.