09 May 2024 Thursday

ജലദുരന്തങ്ങള്‍ ആവര്‍ത്തിക്കരുത് 'കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കണം സന്ദേശവുമായി ജലാശയങ്ങള്‍ക്ക് മുകളില്‍ മായാജാലം തീര്‍ത്ത് 70 വയസുകാരന്‍

ckmnews

ജലദുരന്തങ്ങള്‍ ആവര്‍ത്തിക്കരുത് 'കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കണം


സന്ദേശവുമായി ജലാശയങ്ങള്‍ക്ക് മുകളില്‍ മായാജാലം തീര്‍ത്ത് 70 വയസുകാരന്‍


എടപ്പാള്‍:എഴുപതാമത്തെ വയസ്സിലും ജലത്തിന് മുകളില്‍ കിടന്ന് അഭ്യാസം നടത്തുകയാണ് ചങ്ങരംകുളം കാളാച്ചാല്‍ സ്വദേശിയായ മാമ്പറ്റ അശോകന്‍.പതിനഞ്ചാമത്തെ വയസിലാണ് അശോകന്‍ ആദ്യമായി ബിയ്യം കായലില്‍ നീന്താന്‍ ഇറങ്ങിയത്.നീന്തല്‍ അത്ര വശമില്ലാതിരുന്ന അശോകന്‍ കായലില്‍ നിന്ന് കരക്ക് കയറിയത്  മരണത്തെ മുന്നില്‍ കണ്ടാണ്.അന്ന് മുതല്‍ തുടങ്ങിയതാണ് അശോകന്റെ നീന്തല്‍ പരിശീലനം.പിന്നീടിങ്ങോട്ട് ജലത്തിന് മുകളില്‍ എന്ത് അഭ്യാസവും കാണിക്കാന്‍ അശോകന്‍ പരിശീലനം നേടുകയായിരുന്നു.മണിക്കൂറുകളോളം ആഴമേറിയ ജലാശയങ്ങള്‍ക്ക് മുകളില്‍ അശോകന്‍ മലര്‍ന്ന് കിടക്കും.


വെള്ളത്തില്‍ മലര്‍ന്ന് കിടന്ന് ഭക്ഷണം  കഴിക്കുകയും,പാട്ട് പാടുകയും ചെയ്യുന്ന അശോകന്‍ കാഴ്ചക്കാര്‍ക്കും ഒരു വിസ്മയമാണ്.


നിരവധി സ്ഥലങ്ങളില്‍ അശോകന്‍ ജലത്തിന് മുകളില്‍ അഭ്യാസം നടത്തി കാഴ്ചക്കാരെ വിസ്മയിപ്പിച്ചിട്ടുണ്ടെങ്കിലും ജീവിതത്തില്‍ വിജയം കണ്ടെത്താന്‍ അശോകന് കഴിഞ്ഞിട്ടില്ല


ജലത്തിലെ അപകടങ്ങള്‍ വര്‍ദ്ധിക്കുകയും നീന്തല്‍ പരിശീലനം ഇല്ലാത്തതിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിക്കുകയും ചെയ്യുന്ന സാഹചര്യം കൂടി വരികയും ചെയ്തതോടെയാണ് അശോകന്‍ വലിയ ഒരു സന്ദേശവുമായി പൊതു ജനങ്ങളിലേക്ക് ഇറങ്ങുന്നത്.


നിരവധി പേര്‍ക്ക് ഇതിനോടകം അശോകന്‍ നീന്തല്‍ പരിശീലനം നല്‍കി കഴിഞ്ഞു.ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും നീന്തല്‍ പരിശീലനത്തിന് അശോകനുമായി ബന്ധപ്പെടാനും കഴിയും.പ്രതിഫലമായി ഒന്നും ആഗ്രഹിക്കാതെയാണ് അശോകന്‍ നീന്തല്‍ പലിശീലനം നല്‍കി വരുന്നത്.




എഴുപതാമത്തെ വയസിലും തികഞ്ഞ ആരോഗ്യവാനായി പൊതു ജലാശയങ്ങളില്‍ മണിക്കൂറുകളോളം മലര്‍ന്ന് കിടന്ന് പുതുതലമുറക്ക് നീന്തല്‍ പരിശീലനം നേടേണ്ടതിന്റെ വലിയൊരു സന്ദേശം നല്‍കുകയാണ് തൊഴിലുറപ്പ് തൊഴിലാളി കൂടിയായ അശോകന്‍