09 May 2024 Thursday

പൗരത്വ നിയമത്തിനെതിരെ വെൽഫെയർ പാർട്ടി ചങ്ങരംകുളത്ത് പ്രതിഷേധം സംഘടിപ്പിച്ചു

ckmnews

പൗരത്വ നിയമത്തിനെതിരെ വെൽഫെയർ പാർട്ടി ചങ്ങരംകുളത്ത് പ്രതിഷേധം സംഘടിപ്പിച്ചു


ചങ്ങരംകുളം :എല്ലാവർക്കും തുല്യനീതി എന്ന ഭരണഘടന നിയമങ്ങളെ കാറ്റിൽ പരത്തി മതത്തിൻ്റെ പേരിൽ വിഭജനം നടത്തി ഒരു വിഭാഗത്തിനു മാത്രം പൗരത്വ നിയമമെന്ന കടുത്ത അനീതിയും വഞ്ചനയും നടത്തി ഭരണത്തിൽ കടിച്ചു തൂങ്ങാൻ ആർഎസ്എസ് നടത്തുന്ന കുടിലതന്ത്രത്തിനെതിരെ ഇന്ത്യയിലെങ്ങും നടക്കുന്ന പ്രതിഷേധങ്ങളെ കണ്ടില്ലെന്ന് നടിക്കുന്ന ഭരണ കൂടത്തിനെതിരെ വെൽഫെയർ പാർട്ടി ആലംങ്കോടുപഞ്ചായത്ത് കമ്മിറ്റി ചങ്ങരംകുളം ടൗണിൽ  പ്രതിഷേധം സംഘടിപ്പിച്ചു.വെൽഫെയർ പാർട്ടി പഞ്ചായത് പ്രസിഡൻ്റ് എം കെ അബ്ദുൾ റഹിമാൻ,സെക്രട്ടറി സലീം പാവിട്ടപ്പുറം,മണ്ഡലം ട്രഷറർ ടി വി അബ്ദുൾറഹിമാൻ, ഇ വി മുജീബ് കോക്കൂർ,

ഹംസമാട്ടം,എ എ സിറാജ്,ഡോ.സിറാജ്,റഷീദ് പള്ളിക്കര,റഷീദ മഠത്തുംപുറം,ആരിഫ ഹുസൈൻ,ഫാത്തിമ എംകെ,ആസ്യ ടീച്ചർ വളയംകുളം,എന്നിവർ നേതൃത്വം നൽകി