09 May 2024 Thursday

ഗുരുവായൂർ ക്ഷേത്രത്തിലെ പുതിയ മേൽശാന്തിയായി മധുസൂദനൻ നമ്പൂതിരി

ckmnews

ഗുരുവായൂർ ക്ഷേത്രത്തിലെ പുതിയ മേൽശാന്തിയായി മധുസൂദനൻ നമ്പൂതിരി


ഗുരുവായൂർ: ഗുരുവായൂർ മേൽശാന്തിയായി വടക്കാഞ്ചേരി പനങ്ങാട്ടുകര പള്ളിശ്ശേരി മന മധുസൂദനൻ നമ്പൂതിരി(53) തിരഞ്ഞെടുക്കപ്പെട്ടു.ഏപ്രിൽ ഒന്ന് മുതൽ ആറ് മാസത്തേക്കാണ് മധുസൂദനൻ നമ്പൂതിരിയെ തിരഞ്ഞെടുത്തത്. രണ്ടാം തവണയാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെടുന്നത്.

56 അപേക്ഷകരിൽ നിന്ന് 54 പേരെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചിരുന്നു. 50 പേർ എത്തിയതിൽനിന്ന് 45 പേർ യോഗ്യത നേടി. അവരിൽനിന്നാണ് നറക്കെടുത്ത് മധുസൂദനൻ നമ്പൂതിരിയെ തിരഞ്ഞെടുത്തത്. മേൽശാന്തി പൊട്ടക്കുഴി ശ്രീനാഥ് നമ്പൂതിരിയാണ് നറുക്കെടുത്തത്. തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ എന്നിവർ പങ്കെടുത്തു.


നിലവിൽ കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള പ്രധാന ക്ഷേത്രമായ നെല്ലുവായ് ധന്വന്തരി ക്ഷേത്രത്തിലെ മേൽശാന്തിയാണ്. പഞ്ചവാദ്യം, മദ്ദള വാദ്യരംഗത്ത് ശ്രദ്ധേയനാണ്. ആറ് വർഷം മുമ്പ് ഇദ്ദേഹം ഗുരുവായൂർ മേൽശാന്തിയായിട്ടുണ്ട്.