09 May 2024 Thursday

എടപ്പാളിൽ ബസും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ മൂതൂർ സ്വദേശി മരിച്ചു

ckmnews

എടപ്പാളിൽ ബസും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ മൂതൂർ സ്വദേശി മരിച്ചു


എടപ്പാൾ:ബസും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ മൂതൂർ സ്വദേശി മരിച്ചു.മൂതൂർ 

കല്ലാനിക്കാവ്   പെരുങ്കാട്ടിൽ വടക്കെതിൽ

ശ്രീധരൻ (55) ആണ് ചികിത്സയിൽ ഇരിക്കെ മരിച്ചത്.കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് എടപ്പാൾ കുറ്റിപ്പുറം റോഡിൽ  റിലയൻസ് പെട്രോൾ പമ്പിന് സമീപം അപകടം ഉണ്ടായത്.ശ്രീധരനും ഭാര്യ റീത്തയും സഞ്ചരിച്ച ബൈക്കും സ്വകാര്യ ബസ്സും കൂട്ടിയിടിച്ചാണ് അപകടം.അപകടത്തിൽ പരിക്കേറ്റ ഇരുവരെയും നാട്ടുകാർ എടപ്പാൾ  ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ ശ്രീധരനെ കോട്ടക്കൽ മിംസ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.ചികിത്സയിൽ കഴിഞ്ഞ ശ്രീധരൻ  വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് മരണത്തിന് കീഴടങ്ങിയത്