01 May 2024 Wednesday

മലപ്പുറത്ത് കൊറോണ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന ആൾ മരിച്ചു

ckmnews


മലപ്പുറം: മലപ്പുറം എടക്കരയിൽ കൊറോണ  നിരീക്ഷണത്തിലായിരുന്ന അമ്പത്തെട്ടുകാരൻ മരിച്ചു. മുത്തേടം നാരങ്ങാപൊട്ടി കുമ്പളത്ത് പുത്തൻവീട്ടിൽ ഗീവർഗീസ് തോമസ് ആണ് മരിച്ചത്. മുംബൈയിൽ ഫോട്ടോഗ്രാഫറായി ജോലി ചെയ്യുകയായിരുന്നു. അവിടെ വച്ചുണ്ടായ അപകടത്തെ തുടർന്ന് 15 ദിവസം മുൻപാണ് ചികിൽസക്കായി നാട്ടിലെത്തിയത്. നിലമ്പൂരിലെ ആശുപത്രിയിൽ ചികിൽസ തേടിയ ഗീവർഗീസ് മഹാരാഷ്ട്രയിൽ നിന്ന് എത്തിയ ആളെന്ന നിലയിൽ നിരീക്ഷണത്തിലായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും പരിശോധനാ ഫലം വന്ന ശേഷമേ ശവസംസ്കാരം നടത്തിയാൽ മതിയെന്നാണ് തീരുമാനം.