27 April 2024 Saturday

ചികിത്സയില്‍ കഴിഞ്ഞ മൂക്കുതല സ്വദേശിയായ യുവാവ് മരിച്ചു

ckmnews

ചികിത്സയില്‍ കഴിഞ്ഞ മൂക്കുതല സ്വദേശിയായ യുവാവ് മരിച്ചു


ചങ്ങരംകുളം:ചികിത്സയില്‍ കഴിഞ്ഞ മൂക്കുതല സ്വദേശിയായ യുവാവ് മരിച്ചു.മൂക്കുതല റേഷന്‍ കടക്ക് സമീപം താമസിക്കുന്നപരേതനായ ചക്രാത്ത് പരമേശ്വരന്‍ നായരുടെ മകന്‍ സന്തോഷ് കുമാര്‍ (42) ആണ് ചികിത്സയില്‍ ഇരിക്കെ മരിച്ചത്.അമിത രക്തസമ്മര്‍ദ്ധത്തെ തുടര്‍ന്ന് മൂന്ന് ദിവസം മുമ്പ് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തുടര്‍ ചികിത്സക്കായി എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.അവിവാഹിതനാണ് സംസ്കാരം വീട്ടുവളപ്പില്‍ നടന്നു.മാതാവ് സരസ്വതി(പരേത)സഹോദരങ്ങള്‍:സരള,സതി,സുഗത,ശോഭ