09 May 2024 Thursday

ആലംകോട് പഞ്ചായത്തില്‍ കാട്ടുപന്നികളുടെ ശല്ല്യ രൂക്ഷം ചിയ്യാനൂരില്‍ വാഴത്തോട്ടം നശിപ്പിച്ചു

ckmnews

ആലംകോട് പഞ്ചായത്തില്‍ കാട്ടുപന്നികളുടെ ശല്ല്യ രൂക്ഷം


ചിയ്യാനൂരില്‍ വാഴത്തോട്ടം നശിപ്പിച്ചു


ചങ്ങരംകുളം:ആലംകോട് പഞ്ചായത്തില്‍ കാട്ടുപന്നികളുടെ ശല്ല്യം കൂടുതൽ രൂക്ഷമാകുന്നു.രാത്രി കാലങ്ങളിൽ കൂട്ടത്തോടെ എത്തുന്ന കാട്ടുപന്നികൾ വാഴക്കൃഷിയും കപ്പയും മറ്റു കാർഷിക വിളകളും നശിപ്പിക്കുന്നത് പതിവാകുകയാണ്.കഴിഞ്ഞ ദിവസം ചിയ്യാനൂർ സ്വദേശിയായ നാരായണൻകുട്ടിയുടെ തോട്ടത്തിലെ വാഴകൾ പൂർണ്ണമായും കാട്ടുപന്നികൾ നശിപ്പിച്ചു.പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ കൃഷി നശിപ്പിക്കുന്ന അവസ്ഥയുണ്ടെന്ന് കർഷകർ പറയുന്നു.കാട്ടുപന്നികളുടെ ശല്ല്യം തടയാൻ ഗ്രാമപഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നാണ് കർഷരുടെ ആവശ്യം