09 May 2024 Thursday

ചങ്ങരംകുളം ടൗണിലെ സ്റ്റേഷനറി കടയില്‍ ഉടമ കടയടച്ച് പള്ളിയില്‍ പോയ സമയത്ത് മോഷണം രണ്ട് മൊബൈല്‍ ഫോണും 2000 രൂപയും കവര്‍ന്നു

ckmnews

ചങ്ങരംകുളം ടൗണിലെ സ്റ്റേഷനറി കടയില്‍ ഉടമ കടയടച്ച് പള്ളിയില്‍ പോയ സമയത്ത് മോഷണം


രണ്ട് മൊബൈല്‍ ഫോണും 2000 രൂപയും കവര്‍ന്നു


ചങ്ങരംകുളം :ചങ്ങരംകുളം ടൗൺ പള്ളിക്ക് മുൻവശത്തുള്ള സ്റ്റേഷനറി കടയിൽ മോഷണം.വ്യാഴാഴ്ച വൈകീട്ട് 6.30 ന് കടയുടമ മൊയ്‌ദുണ്ണി പള്ളിയിൽ പോയ സമയത്താണ് മോഷണം നടന്നത്.രണ്ടു മൊബൈൽ ഫോണും,2000 രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്.പള്ളിയിൽ പോകാനായി കടയുടെ ഷട്ടർ താഴ്ത്തിയിരുന്നു.മോഷ്ടാവ് ഷട്ടർ ഉയർത്തിയാണ് അകത്ത് കടന്നത്.കടയുടമ ചങ്ങരംകുളം പോലീസിൽ പരാതി നൽകി.