09 May 2024 Thursday

കോഴിക്കോട് തൃശ്ശൂർ റൂട്ടിലോടുന്ന സ്വകാര്യ ബസ്സിൽ വിദ്യാർത്ഥിനിയെ അക്രമിച്ച സംഭവം ബസ് കണ്ടക്ടറെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു

ckmnews

കോഴിക്കോട് തൃശ്ശൂർ റൂട്ടിലോടുന്ന സ്വകാര്യ ബസ്സിൽ വിദ്യാർത്ഥിനിയെ അക്രമിച്ച സംഭവം


ബസ് കണ്ടക്ടറെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു


ചങ്ങരംകുളം:സ്വകാര്യ ബസ്സിൽ സീറ്റിൽ ഇരുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ വിദ്യാർത്ഥിനിയെ കവിളിൽ അടിച്ച് പരിക്കേൽപിച്ചെന്ന പരാതിയിൽ ബസ് കണ്ടക്ടർ അറസ്റ്റിൽ.കോഴിക്കോട് മാങ്കാവ് സ്വദേശി 26 വയസുള്ള ഷുഹൈബിനെയാണ് ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തത്.


കഴിഞ്ഞ ദിവസം കോഴിക്കോട് തൃശ്ശൂർ റൂട്ടിലോടുന്ന ഹാപ്പി ഡെയ്സ് ബസ്സിലാണ് സംഭവം.പെരുമ്പിലാവിലെ സ്വകാര്യ കോളേജിലെ മൂന്നാം വർഷ ജേണലിസം ബിരുദ വിദ്യാർത്ഥിനിയാണ് പരാതിക്കാരി.എടപ്പാളിൽ നിന്ന് പെരുമ്പിലാവിലേക്ക് ബസ്സിൽ കയറിയ സീറ്റിൽ ഇരുന്നത് ജീവനക്കാരനെ പ്രകോപിതനാക്കുകയും  വിദ്യാർത്ഥിനിയുമായി കയർക്കുകയും ആയിരുന്നു.വാക്കേറ്റത്തിനിടെ കാലിൽ ചവിട്ടുകയും മുഖത്ത് അടിച്ച് പരിക്കേൽപിക്കുകയും ചെയ്തെന്നാണ് പരാതി.പരിക്കേറ്റ വിദ്യാർത്ഥിനി അധ്യാപകരെ വിവരം അറിയിക്കുകയും  കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും ആയിരുന്നു.വിദ്യാർത്ഥിനി നൽകിയ പരാതിയിലാണ് ചങ്ങരംകുളം പോലീസ് കേസെടുത്തത്‌.അറസ്റ്റിലായ പ്രതിയെ പൊന്നാനി കോടതിയിൽ ഹാജറാക്കി