26 April 2024 Friday

കണ്ടയ്മെന്റ് സോണില്‍ നിശ്ചലമായി ചങ്ങരംകുളം ടൗണ്‍

ckmnews

കണ്ടയ്മെന്റ് സോണില്‍ നിശ്ചലമായി  ചങ്ങരംകുളം ടൗണ്‍


ചങ്ങരംകുളം:കണ്ടയ്മെന്റ് സോണില്‍ നിശ്ചലമായി  ചങ്ങരംകുളം ടൗണ്‍.ആലംകോട് നന്നംമുക്ക് ഗ്രാമപഞ്ചായത്തുകളിലെ ചങ്ങരംകുളം ടൗണ്‍ ഉള്‍പ്പടെയുള്ള വാര്‍ഡുകളില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി കണ്ടയ്മെന്റ് സോണ്‍ പ്രഖ്യാപിച്ചതോടെയാണ് ചങ്ങരംകുളം ടൗണ്‍ നിശ്ചലമായത്.അവശ്യവസ്തുക്കളുടെ വില്‍പന മാത്രമാണ് ഉച്ചക്ക് രണ്ട് വരെ മേഖലയില്‍ അനുവദിച്ചിട്ടുള്ളത്.അശാസ്ത്രീയമായ രീതിയില്‍ മുന്നറിയിപ്പില്ലാതെ ജില്ലയുടെ വിവിധ പഞ്ചായത്തുകളില്‍ നടപ്പിലാക്കുന്ന നിയന്ത്രണങ്ങള്‍ വ്യാപാരികളെ വലിയ രീതിയില്‍ ആശങ്കപ്പെടുത്തുന്നുണ്ട്.വ്യാപാരികള്‍ക്ക് മേല്‍ ഉദ്ധ്യോഗസ്ഥര്‍ നടപ്പിലാക്കുന്ന കര്‍ശനനിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം നവംബര്‍ 3ന് കച്ചവട സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ നില്‍പ്പ് സമരം നടത്താന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചിട്ടുണ്ട്