09 May 2024 Thursday

കടവല്ലൂരിൽ നിയന്ത്രണം വിട്ട കാർ താഴേക്ക് മറിഞ്ഞു:കുടുംബം നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു

ckmnews


ചങ്ങരംകുളം:സംസ്ഥാന പാതയിൽ കടവല്ലൂരിൽ നിയന്ത്രണം വിട്ട കാർ താഴേക്ക് മറിഞ്ഞു.കാറിലുണ്ടായിരുന്ന കുടുംബം നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.ശനിയാഴ്ച വൈകിയിട്ട് നാലരയോടെയാണ് സംഭവം.എയർപോർട്ടിൽ പോയി വരികയായിരുന്ന കോക്കൂർ സ്വദേശികൾ സഞ്ചരിച്ച കാറാണ് നിയന്ത്രണം വിട്ട്  പൈപ്പിടാനായി എടുത്ത  കുഴിയിലേക്ക് മറിഞ്ഞത്.അപകട സമയത്ത് കുട്ടികളും സ്ത്രീകളും അടക്കം ആറോളം പേരാണ് കാറിലുണ്ടായിരുന്നത്.അപകടത്തിൽ സാരമായി പരിക്കേറ്റ കോക്കൂർ സ്വദേശി ജാസ്മിൻ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.