09 May 2024 Thursday

സ്വകാര്യ ബസ്സിൽ സീറ്റിൽ ഇരുന്നതിന് കണ്ടക്ടറും വിദ്യാർത്ഥിനിയുമായി തർക്കം വിദ്യാർത്ഥിനിയുടെ കാലിൽ ചവിട്ടി,കവിളിൽ അടിച്ച് പരിക്കേൽപിച്ചു'ചങ്ങരംകുളം പോലീസ് കേസെടുത്തു'

ckmnews

സ്വകാര്യ ബസ്സിൽ സീറ്റിൽ ഇരുന്നതിന് കണ്ടക്ടറും വിദ്യാർത്ഥിനിയുമായി തർക്കം


വിദ്യാർത്ഥിനിയുടെ കാലിൽ ചവിട്ടി,കവിളിൽ അടിച്ച് പരിക്കേൽപിച്ചു'ചങ്ങരംകുളം പോലീസ് കേസെടുത്തു'


ചങ്ങരംകുളം:സ്വകാര്യ ബസ്സിൽ സീറ്റിൽ ഇരുന്നതിന് കണ്ടക്ടറും വിദ്യാർത്ഥിനിയുമായി തർക്കം.ജേണലിസം വിദ്യാർത്ഥിനിയുടെ കാലിൽ ചവിട്ടുകയും കവിളിൽ അടിച്ച് പരിക്കേൽപിക്കുകയും ചെയ്തെന്ന പരാതിയിൽ ബസ്സ് ജീവനക്കാരനെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തു.കഴിഞ്ഞ ദിവസം കോഴിക്കോട് തൃശ്ശൂർ റൂട്ടിലോടുന്ന ഹാപ്പി ഡെയ്സ് ബസ്സിലാണ് സംഭവം.പെരുമ്പിലാവിലെ സ്വകാര്യ കോളേജിലെ മൂന്നാം വർഷ ജേണലിസം ബിരുദ വിദ്യാർത്ഥിനിയാണ് പരാതിക്കാരി.എടപ്പാളിൽ നിന്ന് പെരുമ്പിലാവിലേക്ക് ബസ്സിൽ കയറിയ സീറ്റിൽ ഇരുന്നത് ജീവനക്കാരനെ പ്രകോപിതനാക്കുകയും  വിദ്യാർത്ഥിനിയുമായി കയർക്കുകയും ആയിരുന്നു.വാക്കേറ്റത്തിനിടെ കാലിൽ ചവിട്ടുകയും മുഖത്ത് അടിച്ച് പരിക്കേൽപിക്കുകയും ചെയ്തെന്നാണ് പരാതി.പരിക്കേറ്റ വിദ്യാർത്ഥിനി അധ്യാപകരെ വിവരം അറിയിക്കുകയും  കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും ആയിരുന്നു.സംഭവത്തിൽ ചങ്ങരംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.പോലീസ് കേസെടുത്തതോടെ പ്രതിയായ കണ്ടക്ടർ ഒളിവിലാണെന്നാണ് വിവരം