09 May 2024 Thursday

മൂന്ന് പതിറ്റാണ്ടടുത്ത പ്രവാസം മതിയാക്കി ചങ്ങരംകുളം സ്വദേശി ഖാദർഖാൻ ദുബായ് വിടുന്നു

ckmnews

മൂന്ന് പതിറ്റാണ്ടടുത്ത പ്രവാസം മതിയാക്കി ചങ്ങരംകുളം സ്വദേശി ഖാദർഖാൻ ദുബായ് വിടുന്നു


ചങ്ങരംകുളം:മൂന്ന് പതിറ്റാണ്ടടുത്ത പ്രവാസം മതിയാക്കി ചങ്ങരംകുളം നന്നംമുക്ക് സ്വദേശി അബ്ദുള്‍ഖാദര്‍ എന്ന

ഖാദര്‍ഖാന്‍ നന്നംമുക്ക് 

ദുബായിയോട് വിട പറയുകയാണ്.നാട്ടില്‍ നാടക പ്രവര്‍ത്തനവുമായി 

നടക്കുന്ന സമയത്താണ്

1995ലെ മെയ് 15നാണ് ഖാദര്‍ഖാന്‍ 

ട്രാവല്‍സ് വഴി സൗദി വിസ സംഘടിപ്പിച്ച് 

പ്രവാസം തുടങ്ങുന്നത്.സൗദി മക്കയിലെ

ഹിറ ഹോസ്പിറ്റലില്‍ മെഡിക്കല്‍ റിക്കാര്‍ഡ് 

സെക്ഷനിലായിരുന്നു തുടക്കം ശേഷം 

അവിടെ തന്നെ ലാണ്ടറി ക്വാളിറ്റി സൂപ്പര്‍ വൈസറായും ജോലി ചെയ്തു. മക്ക

സാഹീര്‍ അല്‍ത്തേനിയത്ത് ജോലി 

ചെയ്യുന്ന സുഹൃത്തു അസീസ് വഴിയാണ്

2000ല്‍ ദുബയ് വിസ സംഘടിപ്പിച്ചത്. 99 ഡിസംബറില്‍ സൗദ്യയില്‍ 

നിന്ന് ക്യാന്‍സല്‍ ചെയ്തു നാട്ടിലേക്ക് പോയി

2000 ജനുവരി 15ന് ദുബയിലെത്തി ജദ്ധാഫില്‍

ബാര്‍ബര്‍ തൊഴിലാളിയായി ജോലി തുടങ്ങി.2016ല്‍ ആ ജോലി വിട്ടു ദുബയ് ഡിഐപ്പിയിലെ ക്വാളിറ്റി ഗ്രൂപ്പിന്‍റെ സ്ഥാപനത്തില്‍ ജോലിക്ക് കയറി

എട്ടു വർഷത്തിനു ശേഷം

ഇവിടെ നിന്നാണ് പ്രവാസത്തിൻ്റെ വിരാമം.ക്വാളിറ്റി ഗ്രൂപ്പിന്‍റെ എംഡി ആയ സവാദിനോടും ക്വാളിറ്റി ഗ്രൂപ്പിന്‍റെ മറ്റൊരു സാരഥിയായ,മര്‍വാന്‍ ഓഫീസ് സ്റ്റാഫുകളായ

സമദ് റാഫീ സിദ്ധീഖ്  എന്നിവരോടും

ഒപ്പം യൂഏയിയോടും ഉള്ള

തന്‍റെ സ്നേഹവും കടപ്പാടും

ഖാദര്‍ഖാന്‍ മറച്ചുവെക്കുന്നില്ല.ജോലിക്കിടയിലും സാഹിത്യ ലോകത്തും

നിറഞ്ഞു നിൽക്കുന്ന വ്യക്തിയാണ്

ഖാദർഖാൻ.നിരവധി

ആനുകാലിക പ്രസ്സിദ്ധികരണങ്ങളിലും

സോഷ്യല്‍മീഡിയയിലും അനേകം 

കഥകളും കവിതകളും ആക്ഷേപ ഹാസ്യവും

കൂടാതെ നാടകവും ( സംവിധാനം അഭിനയം )എഴുതുകവഴി അനുവാചകര്‍ക്ക് 

സുപരിചിതനാണ് ഖാദര്‍ഖാന്‍ നന്നംമുക്ക് 

നാട്ടില്‍ ചെന്ന് ഇനിയുള്ള കാലം നാടകവും സാഹിത്യവുമായി മുന്നോട്ട് പോകണം 

എന്നാണ് ഖാദര്‍ഖാന്‍റെ  ആഗ്രഹം.