09 May 2024 Thursday

ചങ്ങരംകുളം കാളാച്ചാലിൽ വാടക ക്വാർട്ടേഴ്സിൽ നിന്ന് പിടികൂടിയത് 6 കിലോ കഞ്ചാവ് ചങ്ങരംകുളം കാളാച്ചാൽ സ്വദേശികൾ അടക്കം 3 പേർ അറസ്റ്റിൽ 'പിടിയിലായവരിൽ വെസ്റ്റ് ബംഗാൾ സ്വദേശിയും'

ckmnews


ചങ്ങരംകുളം കാളാച്ചാലിൽ നടന്ന ലഹരി വേട്ടയിൽ കണ്ടെത്തിയത് 6 കിലോ കഞ്ചാവ് ,കാളാച്ചാലിലെ രണ്ട് ക്വോർട്ടേഴ്സുകളിൽ എക്സൈസിന്റെ സ്പെഷൽ ടീം നടത്തിയ  പരിശോധനയിലാണ് 6 കിലോ കഞ്ചാവ് സഹിതം മൂന്ന് പേരെ അറസ്റ്റ് ചെയ്തത്.കാളാച്ചാല്‍ സ്വദേശികളായ കരോട്ട് പറമ്പില്‍ ഷെഹീര്‍,പൊന്നച്ചന്റെവളപ്പില്‍ സുല്‍ത്താന്‍,വെസ്റ്റ് ബംഗാൾ സ്വദേശി ഹസ്സനുൽ ഷെഖ് എന്നിവരാണ് അറസ്റ്റിലായത്.ഇവരിൽ നിന്ന് 2.210ഗ്രാം എംഡിഎംഎ യും കണ്ടെടുത്തിട്ടുണ്ട്.ബംഗൾ സ്വദേശിയായ ഹസ്സനുൽ ഷെഖ് താമസിച്ച് വന്ന വാടക ക്വോർട്ടേഴ്സിൽ നിന്ന് മൂന്ന് കിലോ കഞ്ചാവ് ആണ് പിടിച്ചെടുത്തത്.തൊട്ടടുത്ത് വാടക്ക് താമസിച്ചിരുന്ന ഷെഹീറിന്റെ താമസ സ്ഥലത്ത് നടത്തിയ പരിശോധനയിൽ മൂന്ന് കിലോ കഞ്ചാവ് കണ്ടെത്തുകയായിരുന്നു.ഇവരുടെ താമസ സ്ഥലത്ത് നിന്നാണ് എംഡിഎംഎ യും കണ്ടെടുത്തത്.രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് കാളാച്ചാലിൽ ഇതര സംസ്ഥാന തൊഴിലാളി താമസിച്ചിരുന്ന ക്വോർട്ടേഴ്സിലും സമീപത്തെ മറ്റൊരു ക്വോർട്ടേഴ്സിലും ഒരേ സമയം പരിശോധ നടത്തിയത്.പ്രദേശത്തെ ലഹരിയുടെ മൊത്ത വിതര സംഘത്തിലെ പ്രധാനികളാണ് പിടിയിലായവർ എന്നാണ് നിഗമനം