09 May 2024 Thursday

ഉത്രാളിക്കാവ് പൂരം'വെടിക്കെട്ടിന് കർശന നിയന്ത്രണങ്ങളോടെ അനുമതി

ckmnews

ഉത്രാളിക്കാവ് പൂരം'വെടിക്കെട്ടിന് കർശന നിയന്ത്രണങ്ങളോടെ അനുമതി


വടക്കാഞ്ചേരി ഉത്രാളിക്കാവ് ക്ഷേത്ര ത്തിലെ പുരാഘോഷത്തോട നുബന്ധിച്ച് 25, 27, 28 തീയതികളിൽ വെടിക്കെട്ട് പ്രദർശനം നടത്തുന്നതിന് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ടി. മുരളി ഉ ത്തരവിട്ടു. ക്ഷേത്രാചാരത്തിന്റെ ഭാഗമായി മിതമായ തോതിൽ വെടിക്കെട്ട് നടത്തുന്നതിന് അനുമതി നൽകണമെ ന്ന അപേക്ഷ പരിഗണിച്ചാണ് ഉത്തരവ്. എങ്കക്കാട് വില്ലേജ്  58/1, 57/11, 45/8, 58 /33 എന്നിവയിൽ ഉൾപ്പെട്ട സ്‌ഥലത്ത് വെടിക്കെട്ട് നടത്തുന്നതിനാണ് അനുമതി.

എക്സ്‌പ്ലോസീവ് അക്ട്‌ട് ആന്റ്റ് റൂൾസ് 2008 പ്ര കാരമുള്ള നിബന്ധനകൾ വെ ടിക്കെട്ട് പ്രദർശനത്തിന് പാലിക്കേണമെന്നും ക്രമസമാധാന പരിപാലനത്തിന് നിയോഗിച്ചിട്ടുള്ള പോലീസ് അധികാരിക ളുടെ സാന്നിദ്ധ്യത്തിൽ വെടിക്കെട്ട് നടത്തണമെന്നും ഉത്ത രവിൽ പറയുന്നു. അനുവദിച്ചതിൽ കൂടുതൽ ഫയർവർ ക്ക്സ് വെടിക്കെട്ടിന് ഉപയോഗിക്കുന്നില്ലെന്ന് എക്സിക്യുട്ടീവ് മജിസ്ട്രേറ്റ്, വടക്കാഞ്ചേരി സ്‌റ്റേഷൻ ഹൗസ് ഓഫി സർ എന്നിവർ വെടിക്കെട്ടിന് മുമ്പുതന്നെ ഉറപ്പുവരുത്തണം. ഡിസ്പ്ലേ ഫയർവർ ക്സിൽ ഗുണ്ട്, അമിട്ട്, കുഴി മിന്നൽ എന്നിവ ഉപയോഗിക്കാൻ പാടുള്ളതല്ല. നിശ്ചിത മാനദണ്ഡങ്ങൾ പ്രകാരം അനുവദിച്ച രീതിയിലും വലിപ്പ ത്തിലും നിർമ്മിച്ചതും നിരോധിത രാസവസ്‌തുക്കൾ ചേർ ക്കാത്തതുമായ ഓലപ്പടക്കങ്ങൾ ഉൾപ്പെടെയുള്ള പെ സോ അംഗീകൃത നിർമ്മിത പ ടക്കങ്ങൾ ഉപയോഗിക്കാം.


ഉതാളിക്കാവ് പൂരം ദേശക്കമ്മിറ്റിക്കാർ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വെടിക്കെ ട്ട് പ്രദർശന സ്‌ഥലത്തുനിന്നും 100 മീറ്റർ അകലത്തിൽ മതിയായ ബലത്തിലും സുരക്ഷയിലും ബാ രിക്കേഡ് അടിയന്തരമായി നിർ മ്മിക്കണം. ബാരിക്കേടിന്റെ നിർ മ്മാണം പൂർത്തിയായതിനു ശേഷം പോലീസ്, റവന്യു, ഫ യർ വകുപ്പുകൾ വെടിക്കെട്ട് പൊതുപ്രദർശന സ്ഥലത്ത് സംയുക്‌ത പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കണമെ ന്നും ഉത്തരവിൽ പറയുന്നു.