09 May 2024 Thursday

എസ്എഫ്ഐ എടപ്പാൾ ഏരിയ സമ്മേളനം പിഎം ആർഷോ ഉദ്ഘാടനം ചെയ്തു

ckmnews

എസ്എഫ്ഐ എടപ്പാൾ ഏരിയ സമ്മേളനം പിഎം ആർഷോ ഉദ്ഘാടനം ചെയ്തു


എടപ്പാൾ:എസ്എഫ്ഐ എടപ്പാൾ ഏരിയ സമ്മേളനത്തിന് തുടക്കം കുറിച്ചുള്ള    വിദ്യാർഥി റാലിയും പൊതുസമ്മേളനവും എടപ്പാൾ കുറ്റിപ്പുറം റോഡിലെ ഗ്രൗണ്ടിൽ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ

ഉദ്ഘാടനം  ചെയ്തു. എസ്എഫ്ഐ എടപ്പാൾ ഏരിയ വൈസ് പ്രസിഡൻ്റ് രോഹിത് അധ്യക്ഷനായി. എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡൻ്റ് ജിത്തു, കെ സഞ്ജയ്‌, സിപിഐ എം എടപ്പാൾ ഏരിയ സെക്രട്ടറി ടി സത്യൻ, സി രാമകൃഷ്ണൻ, വിജയൻ കോതമ്പത്ത് എന്നിവർ സംസാരിച്ചു. എസ്എഫ്ഐ എടപ്പാൾ ഏരിയ സെക്രട്ടറി റിഫാസ് അലി സ്വാഗതവും പി വി അഞ്ജന നന്ദിയും പറഞ്ഞു. സമ്മേളനത്തിന് അഭിവാദ്യമർപ്പിച്ച് എടപ്പാൾ ടൗണിൽ

സിഐടിയു, ഡിവൈഎഫ്ഐ, കേരള പ്രവാസി സംഘം, അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ സംഘടനകൾ പ്രകടനവുമായി സമ്മേളനത്തിന് അഭിവാദ്യമർപ്പിച്ചു.  

 ഞായറാഴ്ച രാവിലെ 10ന് എടപ്പാൾ ഗോൾഡൺ ടവറിൽ നടക്കുന്ന പ്രതിനിധി സമ്മേളനം എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം വൈഷ്ണവ് മഹേന്ദ്രൻ ഉദ്ഘാടനം ചെയ്യും.