09 May 2024 Thursday

സിസിടിവി തുണയായി 'അവിനാഷിന് നല്ല സമയം കുളത്തിൻ കുളിക്കുന്നതിനിടെ മറന്ന് വച്ച് നഷ്ടപ്പെട്ട 55000 രൂപയുടെ വാച്ച് ഉടമക്ക് തിരിച്ച് കിട്ടി

ckmnews

സിസിടിവി തുണയായി 'അവിനാഷിന് നല്ല സമയം


കുളത്തിൻ കുളിക്കുന്നതിനിടെ  മറന്ന് വച്ച് നഷ്ടപ്പെട്ട 55000 രൂപയുടെ വാച്ച് ഉടമക്ക് തിരിച്ച് കിട്ടി


ചങ്ങരംകുളം:സിസിടിവി തുണയായതോടെ കുളത്തിൻ കുളിക്കുന്നതിനിടെ  മറന്ന് വച്ച് നഷ്ടപ്പെട്ട 55000 രൂപയുടെ വാച്ച് ഉടമക്ക് തിരിച്ച് കിട്ടി.വളയംകുളം പുത്തൻകുളത്തിൽ കുളിക്കാൻ എത്തിയ പൊന്നാനി തുയ്യം സ്വദേശിയായ അവിനാഷിന്റെ 55000 രൂപ വിലയുള്ള വാച്ചാണ് കുളത്തിൽ കരയിൽ മറന്നു വെച്ചത്.തിരിച്ചു വന്നപ്പോൾ വിലപിടിപ്പുള്ള വാച്ച് നഷ്ടപ്പെട്ടിരുന്നു.തിരച്ചിൽ നടത്തിയിട്ടും വാച്ച് കണ്ടെത്താൻ കഴിയാതെ വന്നതോടെ അവിനാഷ് നാട്ടുകാരുമായി ബന്ധപ്പെട്ട് കുളത്തിന് സമീപത്ത് സ്ഥാപിച്ച സിസിടിവി പരിശോധിക്കുകയായിരുന്നു.സിസിടിവി യിൽ മറ്റൊരു യുവാവ് വാച്ച് എടുക്കുന്നതും  ബൈക്കിൽ കയറി പോകുന്നതും വ്യക്തമായതോടെ വണ്ടി നമ്പർ  അന്വേഷിച്ച് വാച്ച് എടുത്തുകൊണ്ട് പോയ വിരുതനെ കണ്ടെത്തുകയും ചെയ്തു.തിരിച്ച് ഒന്നും പറയാതെ തന്നെ വാച്ച് എടുത്ത യുവാവ് വാച്ച് ഉടമയെ തിരിച്ചേൽപ്പിക്കുകയും ചെയ്തു.ഇതോടെ അവിനാഷ് പോലീസിന് നൽകിയ പരാതിയും 

 പിൻവലിച്ചു