09 May 2024 Thursday

ഗുരുവായൂര്‍ നഗരസഭപ്രസിദ്ധീകരണത്തിന്ഗുരുവായൂര്‍ പുഷ്പോത്സവം ആരംഭിച്ചു

ckmnews


ഗുരുവായൂര്‍ നഗരസഭയുടെ പുഷ്പോത്സവത്തിനും നിശാഗന്ധി സര്‍ഗ്ഗോത്സവത്തിനും തുടക്കമായി. പുഷ്പോത്സവത്തിന്‍റെ ഉദ്ഘാടനം ഗുരുവായൂര്‍ എം എല്‍ എ എന്‍ കെ അക്ബറും, നിശാഗന്ധി സര്‍ഗ്ഗോത്സവത്തിന്‍റെ ഉദ്ഘാടനം ചലച്ചിത്ര ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും നിര്‍വ്വഹിച്ചു. സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍, ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ വി കെ വിജയന്‍ എന്നിവര്‍ മുഖ്യാതിഥികളായി. നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ അനീഷ്മ ഷനോജ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ എ എം ഷെഫീര്‍, ഷൈലജ സുധന്‍, എ എസ് മനോജ്, എ സായിനാഥന്‍, കൗണ്‍സിലര്‍ കെ പി ഉദയന്‍, പി ഐ സൈമണ്‍, എം മോഹന്‍ദാസ്, ഇ പി സുരേഷ്, ടി എന്‍ മുരളി, എം മോഹന്‍ദാസ്, കെ വി സുബൈര്‍, ആര്‍ ജയകുമാര്‍, നഗരസഭ സെക്രട്ടറി എച്ച് അഭിലാഷ് കുമാര്‍, എന്നിവര്‍ സംസാരിച്ചു. ഗുരുവായൂര്‍ ഉത്സവത്തോടനുബന്ധിച്ച് ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് 1 വരെയുളള തീയ്യതികളിലായാണ് ഗുരുവായൂര്‍ പുഷ്പോത്സവവും നിശാഗന്ധി സര്‍ഗ്ഗോത്സവവും സംഘടിപ്പിക്കുന്നത്. നിശാഗന്ധി സര്‍ഗ്ഗോത്സവത്തില്‍ ഗസല്‍ നൈറ്റ്, നാടകം, നാടന്‍ പാട്ടുകള്‍, കോമഡി ഷോ, ഡാന്‍സ് ഫെസ്റ്റ്, മ്യൂസിക് ബാന്‍റ് തുടങ്ങി വിവിധയിനം കലാപരിപാടികള്‍ സൗജന്യമായി ആസ്വദിക്കാവുന്നതാണ്. ഗുരുവായൂര്‍ ഉത്സവം, പുഷ്പോത്സവം എന്നിവയോടനുബന്ധിച്ച് നഗരസഭ നടത്തിവരാറുളള ഇഞ്ചീം പുളീം കുടുംബശ്രീ ഭക്ഷ്യമേള സീസണ്‍ 4 ഇന്ന് വൈകീട്ട് 6 മണിക്ക് ഗുരുവായൂര്‍ എം എല്‍ എ എന്‍ കെ അക്ബര്‍ നിര്‍വ്വഹിക്കും.