09 May 2024 Thursday

ഉൾനാടൻ മത്സ്യ തൊഴിലാളികൾക്ക് വഞ്ചിയും വലയും നൽകി

ckmnews


കാലടി: ഗ്രാമ പഞ്ചായത്ത്‌ 2023-24 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി ഉൾനാടൻ മത്സ്യ കർഷകർക്ക് വഞ്ചിയും വലയും നൽകി. പ്രസിഡന്റ്‌ ബാബു കെ ജി വിതരണോൽഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ ബൽകീസ് കൊരണപറ്റ അധ്യക്ഷത വഹിച്ചു. കാലടി ഗ്രാമപഞ്ചായത്ത് ആദ്യമായാണ് മത്സ്യ കർഷകർക്കായി ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്തിലെ വിവിധ വാർഡുകളിലെ 4 കർഷകർക്കാണ് വഞ്ചിയും വലയും നൽകിയത്.വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആനന്ദൻ കെ കെ, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റംസീന മുൻപ്രസിഡന്റ് അസ്‌ലം,ജിൻസി, സലീന, രജിത, സുരേഷ് അബ്ദുൽ റസാഖ്, ലെനിൻ, ഫിഷറീസ് ഓഫീസർ അമൃത, ഫിഷറീസ് പ്രൊമോട്ടർ അമൃത സെക്രട്ടറി ബെൻസി, അസിസ്റ്റന്റ് സെക്രട്ടറി ബിനേഷ് തുടങ്ങിയവർ പങ്കെടുത്തു.