09 May 2024 Thursday

എയർപോർട്ടിൽ ജോലി വാഗ്ദാനം ചെയ്ത് എടപ്പാൾ സ്വദേശി ആയ യുവതിയിൽ 11 ലക്ഷം രൂപ തട്ടിയെടുത്തെന്ന് പരാതി പൊന്നാനി സ്വദേശിയായ യുവാവിനെതിരെ സമാനമായ നിരവധി പരാതികൾ 'പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

ckmnews



എടപ്പാൾ:എയർപോർട്ടി ൽ ജോലി വാഗ്ദാനം നൽകി എടപ്പാൾ സ്വദേശിയായ യുവതിയിൽ നിന്ന് 11 ലക്ഷം രൂപ തട്ടിയെടുത്ത എന്ന പരാതിയിൽ പൊന്നാനി സ്വദേശിയായ യുവാവിനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.എടപ്പാൾ വെങ്ങിനിക്കര സ്വദേശിയായ യുവതിയിൽ നിന്നാണ് സുഹൃത്ത് വഴി പരിചയപ്പെട്ട പൊന്നാനി സ്വദേശിയായ ജിതിൻ മോഹൻ എന്ന യുവാവ് 11 ലക്ഷം രൂപ തട്ടിയെടുത്തത്.നേരത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന യുവതിയെ നെടുമ്പാശ്ശേരി എയർപോർട്ടിൽ ജോലി ചെയ്ത് വരിയാണെന്ന് പറഞ്ഞാണ് ജിതിൻ മോഹൻ പരിചയം സ്ഥാപിച്ചത്.എയർപോർട്ടിൽ മെച്ചപ്പെട്ട ജോലി വാങ്ങി തരാമെന്ന് പറഞ്ഞാണ് രണ്ട് സമയങ്ങളിലായി 11 ലക്ഷം രൂപ ഇയാൾ കൈക്കലാക്കിയത്.പിന്നീട് വർഷങ്ങൾ കഴിഞ്ഞിട്ടും ജോലിയോ പണമോ ലഭിക്കാതെ വന്നതോടെ യുവതി പൊന്നാനി പോലീസിന് പരാതി നൽകുകയായിരുന്നു.പോലീസിന്റെ അന്വേഷണത്തിൽ സമാനമായ നിരവധി തട്ടിപ്പ് കേസിൽ ഇയാൾ പ്രതിയാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.ഏതാനും മാസം മുമ്പ് സമാനമായ മറ്റൊരു കേസിൽ ഇയാൾ ജാമ്യം എടുത്തിട്ടുണ്ട്.സംസാര ശൈലി കൊണ്ട് ആരെയും കബളിപ്പിക്കാൻ കഴിവുള്ള ഇയാൾ നിരവധി പേരിൽ നിന്ന് ജോലി വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തിട്ടുണ്ടെന്നാണ് വിവരം.