26 April 2024 Friday

എട്ട് വയസുകാരന് അടിയന്തിര മെഡിസിന്‍ എത്തിച്ച് നല്‍കി യുവാക്കള്‍ മാതൃകയായി

ckmnews

എട്ട് വയസുകാരന് അടിയന്തിര മെഡിസിന്‍ എത്തിച്ച് നല്‍കി യുവാക്കള്‍ മാതൃകയായി


ചങ്ങരംകുളം:എട്ട് വയസുകാരന് അടിയന്തിര മെഡിസിന്‍ എത്തിച്ച് നല്‍കി യുവാക്കള്‍ മാതൃകയായി.ആലംകോട് പഞ്ചായത്തിലെ 8വയസ്സുകാരന് മരുന്ന് ലഭിക്കാതെ പ്രയാസത്തിലാണെന്നും അടിയന്തിരമായി എത്തിച്ചു നൽകണമെന്നുമാവശ്യപെട്ട് കഴിഞ്ഞ ദിവസം  ആലംകോട് ഗ്രാമപഞ്ചായത് പ്രസിഡന്റ് ശ്രീമതി സുജിത സുനിൽ യൂത്ത് ലീഗ് ആലംകോട് പഞ്ചായത് വൈറ്റ് ഗാർഡിനെ ബന്ധപ്പെടുകയായിരുന്നു .

മെഡിസിൻ പ്രദേശത്തെ മെഡിക്കൽ സ്റ്റോറുകളിൽ ലഭ്യമല്ലാത്തതിനാൽ തൃശ്ശൂരിലെ സ്റ്റോക്കിസ്റ്റിൽ നിന്നും നേരിട്ടെത്തിക്കണമെന്നും 5മണിക് ഷോപ് ക്ലോസ് ചെയ്യുമെന്നും ഒരുമണിയോട് കൂടിയാണ് അറിയിച്ചത്.ഉത്തരവാദിത്വമേറ്റെടുത്ത സുഹൈലും മുർഷിദും 2മണിക്കൂറിനുള്ളിൽ തൃശ്ശൂരിൽ നിന്നും മരുന്നെത്തിച്ചു നൽകി മാതൃകയായി.

2ദിവസം മുന്നെയാണ് പഞ്ചായത്തിലെ തന്നെ മറ്റൊരു രോഗിക് മരുന്ന് തീർന്നതിനാൽ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് രാത്രി 8മണിക് ശേഷം കുന്നംകുളത് നിന്നും മരുന്നെത്തിച്ചു നൽകിയിരുന്നു.