09 May 2024 Thursday

വെള്ളം വറ്റി 'കൃഷി ഉണങ്ങുന്നു കുഴല്‍ കിണര്‍ അടിക്കാനുള്ള ശ്രമവും തടഞ്ഞു പള്ളിക്കര പാടത്ത് കൃഷി അവസാനിപ്പിക്കുകയാണെന്ന് കര്‍ഷകര്‍,മോട്ടോറും പമ്പ് സെറ്റും തിരിച്ച് നല്‍കി കര്‍ഷരുടെ പ്രതിഷേധം

ckmnews

വെള്ളം വറ്റി 'കൃഷി ഉണങ്ങുന്നു കുഴല്‍ കിണര്‍ അടിക്കാനുള്ള ശ്രമവും തടഞ്ഞു


പള്ളിക്കര പാടത്ത് കൃഷി അവസാനിപ്പിക്കുകയാണെന്ന് കര്‍ഷകര്‍,മോട്ടോറും പമ്പ് സെറ്റും തിരിച്ച് നല്‍കി കര്‍ഷരുടെ പ്രതിഷേധം


ചങ്ങരംകുളം:വെള്ളം വറ്റി യതോടെ കൃഷി ഉപേക്ഷിക്കാനൊരുങ്ങി പള്ളിക്കരയിലെ മുണ്ടകന്‍ കര്‍ഷകര്‍.പുഞ്ചപ്പാടത്തോട് ചേര്‍ന്ന് കിടക്കുന്ന 30 ഏക്കറോളം വരുന്ന മുണ്ടകന്‍ നെല്‍കൃഷി ഇറക്കിയ കര്‍ഷകരാണ്  വെള്ളം വറ്റിയതോടെ പ്രതിസന്ധിയിലായത്.കുഴല്‍ കിണര്‍ അടിച്ച് കൃഷി നിലനിര്‍ത്താനുള്ള അവസാന ശ്രമവും അധികൃതര്‍ തടഞ്ഞതോടെ കൃഷി ഉപേക്ഷിക്കാനൊരുങ്ങുകയാണ് കര്‍ഷകര്‍.കഴിഞ്ഞ ദിവസമാണ് വയലില്‍ കുഴല്‍ കിണര്‍ അടിക്കുന്നത് ഏതാനും ചിലര്‍ തടഞ്ഞത്.കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശത്ത് കൃഷി ആവശ്യത്തിന് കുഴല്‍ അടിക്കാനാവില്ലെന്ന് പറഞ്ഞാണ് കുഴല്‍ കിണര്‍ അടിക്കുന്നത് പോലീസെത്തി തടഞ്ഞത്.നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന്റെ പരാതിയിലാണ് പോലീസെത്തി കുഴല്‍ കിണര്‍ നിര്‍മാണം തടഞ്ഞതെന്നാണ് കര്‍ഷകര്‍ക്ക് ലഭിച്ച വിശദീകരണം.എന്നാല്‍ പ്രദേശത്ത് എല്ലാ വീടുകളിലും കുഴല്‍ കിണര്‍ ഉണ്ടെന്നും കര്‍ഷകരെ ദ്രോഹിക്കുക എന്ന ഉദ്ധേഷം മാത്രമാണ് കിണര്‍ കുത്തുന്നത് തടഞ്ഞ ചിലരുടെ ലക്ഷ്യമെന്നും കര്‍ഷകര്‍ പറയുന്നു.കൃഷി മുന്നോട്ട് കൊണ്ട് പോവാന്‍ വേറെ വഴിയില്ലെന്നും കൃഷി പൂര്‍ണ്ണമായും ഉപേക്ഷിക്കുകയാണെന്നും കര്‍ഷകര്‍ പറഞ്ഞു.പഞ്ചായത്തും കൃഷി ഭവനും നല്‍കിയ നല്‍കിയ മോട്ടോറും പമ്പ് സെറ്റും അടക്കമുള്ള കാര്‍ഷിക ഉപകരണങ്ങള്‍ കര്‍ഷകര്‍ നന്നംമുക്ക് പഞ്ചായത്തിലെത്തി തിരിച്ചേല്‍പിച്ച് പ്രതിഷേധവും അറിയിച്ചു.