09 May 2024 Thursday

പട്ടിത്തറയിൽ പനിയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച ഒമ്പത് വയസുകാരൻ മരിച്ചു

ckmnews



എടപ്പാൾ:പനിയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച ഒമ്പത് വയസുകാരൻ മരിച്ചു.പട്ടിത്തറ കോക്കാട് മാവിൻ ചുവട്ടിൽ മാതംകുഴിയിൽ സൈനുദ്ധീൻ മകൻ മുഹമ്മദ്‌ ഹാദി (9) യാണ് മരിച്ചത്.രാവിലെ നാലര മണിയോടെ പനിയും ശ്വാസം മുട്ടലും ചെവി വേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ഹാദിയെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരിന്നു.സലാഹുദ്ധീൻ അയ്യൂബി സ്കൂളിലെ മൂന്നാം ക്ലാസ്സ്‌ വിദ്യാർഥിയാണ് മരിച്ച മുഹമ്മദ്‌ ഹാദി.സ്കൂളിലെ ഐ സെറ്റ് പരീക്ഷയിൽ ഒന്നാം സ്ഥാനം നേടിയിരുന്നു മുഹമ്മദ്‌ ഹാദി. ഹാദിയുടെ മരണത്തെ തുടർന്ന് സ്‌കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.